Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMuzhappilangadchevron_rightക​ണ്ടം​കു​നി​യി​ൽ...

ക​ണ്ടം​കു​നി​യി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ടം

text_fields
bookmark_border
ക​ണ്ടം​കു​നി​യി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ടം
cancel
camera_alt

വെ​ള്ള​ത്തി​നാ​യി കാ​ത്തുനിൽക്കു​ന്ന ക​ണ്ടംകു​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ

Listen to this Article

മ​മ്മാ​ക്കു​ന്ന്: മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടം​കു​നി​യി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി വ​ല​ഞ്ഞ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ. 12ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന​ത്. ഭ​ക്ഷ​ണം ത​യാ​റാ​ക്ക​ണ​മെ​ങ്കി​ൽ ദൂ​രെ​യു​ള്ള വീ​ടു​ക​ൾ ആ​ശ്ര​യി​ക്ക​ണം. ത​ല​ച്ചു​മ​ടാ​യി ക​ല​ങ്ങ​ളി​ലും ബ​ക്ക​റ്റു​ക​ൾ തൂ​ക്കി​യു​മാ​ണ് ഇ​വ​ർ വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​മ്പ് തൈ​വ​ള​പ്പി​ൽ വ​യ​ലി​ലൂ​ടെ​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പെ​പ്പ് പൊ​ട്ടി​യ​തോ​ടെ​യാ​ണ് ക​ണ്ടം​കു​നി​യി​ലെ വീ​ടു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​ത്.

പു​ഴ​യോ​ര​മാ​തി​നാ​ൽ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലും കി​ണ​റു​ക​ളി​ല്ല. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പെ​ര​ള​ശ്ശേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് പൈ​പ്പ് വ​ഴി വീ​ടു​ക​ളി​ലെ​ത്തു​ന്ന വെ​ള്ള​മാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ര​ത്തെ​യും ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ മൂ​ന്നു പെ​രി​യ​യി​ലെ ഓ​ഫി​സി​ന് മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ​യെ തു​ട​ർ​ന്നാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ച​ത്. പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ക്കു​മെ​ന്ന് മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് മെ​മ്പ​ർ സി. ​പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് മു​മ്പി​ൽ പ​ല​ത​വ​ണ പ​രാ​തി ഉ​ന്ന​യി​ച്ചെ​ങ്കി​ലും പ​രി​ഹാ​രം നീ​ളു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watermuzhappilangadMuzhapilangad
News Summary - drinking water issue in Kandamkuni
Next Story