Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightക​ന​ത്ത ചൂ​ട്...

ക​ന​ത്ത ചൂ​ട് തു​ണ​ച്ചു, പെ​രി​ങ്ങ​ത്തൂ​രി​ലും പു​ത്തൂ​രി​ലും ഈ​ന്ത​പ്പ​ഴം കാ​യ്ച്ചു

text_fields
bookmark_border
ക​ന​ത്ത ചൂ​ട് തു​ണ​ച്ചു, പെ​രി​ങ്ങ​ത്തൂ​രി​ലും പു​ത്തൂ​രി​ലും ഈ​ന്ത​പ്പ​ഴം കാ​യ്ച്ചു
cancel
camera_alt

പു​ത്തൂ​ർ ക​ണ്ണ​ങ്കോ​ട് സ്വ​ദേ​ശി പൂ​ത​ങ്കോ​ട് റ​സാ​ഖി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് കാ​യ്ച്ച ഈ​ന്ത​പ്പ​ഴം

പാ​നൂ​ർ: ചൂ​ട് തു​ണ​ച്ച​തോ​ടെ മ​ണ​ലാ​ര​ണ്യ​ത്തി​ന്റെ സ്വ​ന്ത​മാ​യ ഈ​ന്ത​പ്പ​ഴം ന​മ്മു​ടെ നാ​ട്ടി​ലും കാ​യ്ച്ചു. പെ​രി​ങ്ങ​ത്തൂ​രി​ലും പു​ത്തൂ​രി​ലു​മാ​ണ് ഈ​ന്ത​പ്പ​ഴം കാ​യ്ച്ച​ത്. പെ​രി​ങ്ങ​ത്തൂ​ർ ജു​മാ​മ​സ്ജി​ദ് കോ​മ്പൗ​ണ്ടി​ലാ​ണ് ഈ​ന്ത​പ്പ​ഴം കാ​യ്ച്ച​ത്. പ​ള്ളി ക​മ്മി​റ്റി പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ച ഈ​ന്ത​പ്പ​ന​യി​ലാ​ണ് കാ​യ് കാ​യ്ച്ച​ത്. പ​രി​ച​രി​ക്കാ​ൻ പ​ള്ളി​യി​ലെ പ​രി​പാ​ല​ന​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ​യും ഗാ​ർ​ഡ​ൻ കൈ​കാ​ര്യം​ചെ​യ്യു​ന്ന​വ​രു​ടെ​യും പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​ലാ​ണ് ഈ ​നേ​ട്ട​മു​ണ്ടാ​യ​ത്.

പു​ത്തൂ​ർ ക​ണ്ണ​ങ്കോ​ട്ടെ പ്ര​വാ​സി​യാ​യ പൂ​ത​ക്കോ​ട് റ​സാ​ഖി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ച 10 ഈ​ന്ത​പ്പ​ന​യി​ലാ​ണ് കാ​യ് കാ​യ്ച്ച​ത്. ചെ​ന്നൈ​യി​ൽ​നി​ന്നും ഒ​രെ​ണ്ണ​ത്തി​ന് 5000 രൂ​പ വീ​തം ന​ൽ​കി​യാ​ണ് റ​സാ​ഖ് ഈ​ന്ത​പ്പ​ഴ​ത്തി​ന്റെ തൈ ​വാ​ങ്ങി​യ​ത്. വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട ഈ​ന്ത​പ്പ​ഴ തൈ​ക്ക് ന​ല്ല ഉ​ഷ്ണം ല​ഭി​ച്ച​താ​ണ് കാ​യ് കാ​യ്ക്കാ​ൻ കാ​ര​ണ​മെ​ന്ന് റ​സാ​ഖ് പ​റ​യു​ന്നു. സാ​ധാ​ര​ണ​യാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഈ​ന്ത​പ്പ​ന വ​ള​രു​ന്ന​ത്. ഇ​ത് സം​സ്ഥാ​ന​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ർ​ഷ​ക​ർ​ക്ക് സ​ന്തോ​ഷം പ​ക​രു​ന്ന വാ​ർ​ത്ത​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പു​തി​യ കൃ​ഷി​രീ​തി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് സാ​ധ്യ​മാ​യ​തെ​ന്ന് റ​സാ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fruitpalm treespots and palm treeskannur
News Summary - The intense heat helped, and the palm trees bore fruit in Peringathur and Puthur
Next Story