ഓൺലൈൻ പണം തട്ടിപ്പുകാർക്ക് അക്കൗണ്ട് വാടകക്ക് നൽകിയ യുവാവ് അറസ്റ്റിൽ
text_fieldsപാനൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പുകൾക്കുവേണ്ടി പണം കൈമാറാന്‍ അക്കൗണ്ടുകള്‍ വാടകക്ക് വാങ്ങുന്ന സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട യുവാവിനെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങത്തൂർ അണിയാരം സ്വദേശി മുഹമ്മദ് ഷായാണ് (33) അറസ്റ്റിലായത്.ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായ ഹൈകോടതി ജഡ്ജിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ വളയം പാറക്കടവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഓൺലൈൻ പണം തട്ടിപ്പ് നടത്തുന്ന വില്യാപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിന്റെ കെണിയിലകപ്പെട്ടാണ് അറസ്റ്റിലായ യുവാവ് വാടകക്ക് അക്കൗണ്ട് എടുത്ത് നൽകിയത്. തന്റെ പേരിലുള്ള അക്കൗണ്ടിന്റെ എ.ടി.എം കാർഡ് അടക്കം തട്ടിപ്പ് സംഘം കൈക്കലാക്കിയാണ് പണം തട്ടിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ വിഷയത്തിൽ വിദ്യാർഥികളടക്കം നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.