ആറളം ഫാമിൽ വീണ്ടും കാട്ടാനക്കലി
text_fieldsആറളം ഫാമിലെ അണുങ്ങോട് സമ്മിശ്ര കൃഷിയിടത്തിലെ വാഴകൾ ആനകൾ നശിപ്പിച്ചനിലയിൽ
പേരാവൂർ: ആറളം ഫാമിലെ കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാനക്കലി. സോളാർ ഫെൻസിങ് തകർത്താണ് ആനകൾ സമ്മിശ്ര കൃഷിയിടത്തിലെ വാഴയും കപ്പയും ഉൾപ്പെടെ ചെറുവിളകൾ നശിപ്പിച്ചത്. ഫാമിന്റെ സമ്മിശ്ര കൃഷി ഉൾപ്പെടുന്ന അണുങ്ങോട് മേഖലയിലാണ് ആനകൾ നാശം വിതക്കുന്നത്.
സോളാർ വേലിക്ക് സമീപം നിൽക്കുന്ന കൂറ്റൻ മരങ്ങൾ തള്ളിയിട്ട് വേലി തകർത്ത് ഉള്ളിൽ പ്രവേശിക്കുന്ന ആനകൾ ഇടവിളകൾക്ക് ഒപ്പം വളരുന്ന തെങ്ങ്, കശുമാവ്, കമുങ്ങ് ഉൾപ്പെടയുള്ള കൃഷികളും നശിപ്പിച്ചു. കൂട്ടമായി എത്തുന്ന ആനകൾ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. ഫാം ടൂറിസം ഉൾപ്പെടെ മുന്നിൽ കണ്ട് അണുങ്ങോട് മേഖലയിൽ 100 ഏക്കർ സ്ഥലമാണ് സമ്മിശ്ര കൃഷിക്കും മാതൃകൃഷി തോട്ടത്തിനും ഫെൻസിങ് ഉൾപ്പെടെ പൂർത്തിയാക്കി കൃഷി ഇറക്കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.