Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPuthiyatheruchevron_rightപുതിയ തെരുവിൽ...

പുതിയ തെരുവിൽ വാഹനത്തിൽനിന്ന് നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി

text_fields
bookmark_border
പുതിയ തെരുവിൽ വാഹനത്തിൽനിന്ന് നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി
cancel
camera_alt

ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് പു​തി​യ​തെ​രു​വി​ൽനി​ന്നും പി​ടികൂ​ടി​യ ഒ​രു ക്വി​ന്റ​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ളും പേ​പ്പ​ർ ക​പ്പു​ക​ളും

പു​തി​യ​തെ​രു: ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പു​തി​യ​തെ​രു ടൗ​ണി​ലെ ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി വാ​ഹ​ന​ത്തി​ൽ കൊ​ണ്ട് വ​ന്ന ഒ​രു ക്വി​ന്റ​ൽ നി​രോ​ധി​ത ഒ​റ്റത്തവ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളും പേ​പ്പ​ർ ക​പ്പു​ക​ളും ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി.

പു​തി​യ​തെ​രു ടൗ​ണി​ലെ ക​ട​ക​ളി​ൽ മ​സാ​ല​ക​ൾ എ​ത്തി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വാ​ഹ​ന​ത്തി​ൽ നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളും പേ​പ്പ​ർ ക​പ്പു​ക​ളും ക​ണ്ടെ​ത്തി. റോ​ഷ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ത്തി​ലാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു വ​ന്നി​രു​ന്ന​ത്. പു​തി​യ തെ​രു, മ​യ്യി​ൽ, ക​മ്പി​ൽ ഭാ​ഗ​ങ്ങ​ളി​ലെ ക​ട​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഓ​രോ ചാ​ക്കു​ക​ളി​ലും ക​ട​ക​ളു​ടെ പേ​ര് പു​റ​ത്ത് എ​ഴു​തി​യ ശേ​ഷം കാ​രി ബാ​ഗു​ക​ളും മ​റ്റു മ​സാ​ല പാ​ക്ക​റ്റു​ക​ളും വെ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു വാ​ഹ​നം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ട് പോ​വു​ക​യും നി​രോ​ധി​ത സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ഉ​ട​മ​യാ​യ റോ​ഷ​നെ സം​ഭ​വ സ്ഥ​ല​ത്ത് വി​ളി​ച്ചു​വ​രു​ത്തി കൈ​യോടെ 10000 രൂ​പ പി​ഴ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

പി​ടി​ച്ചെ​ടു​ത്ത നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്‌, സ്‌​ക്വാ​ഡ് അം​ഗ​ങ്ങാ​ളാ​യ അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​വി. ജി​ഷാ​ൻ എ​ന്ന​ിവ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsplastic carry bag banBanned plastic products seized
News Summary - Banned plastic carry bags seized from vehicle
Next Story