Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായ് ശല്യം;...

തെരുവുനായ് ശല്യം; തദ്ദേശ സ്ഥാപനങ്ങളിൽ ഒരുമാസത്തിനകം ഷെല്‍ട്ടര്‍ ഹോമുകള്‍

text_fields
bookmark_border
തെരുവുനായ് ശല്യം; തദ്ദേശ സ്ഥാപനങ്ങളിൽ ഒരുമാസത്തിനകം ഷെല്‍ട്ടര്‍ ഹോമുകള്‍
cancel

ക​ണ്ണു​ർ: ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​ത്ത വി​ധം ഭീ​തി പ​ര​ത്തു​ന്ന തെ​രു​വു​നാ​യ് ശ​ല്യം ചെ​റു​ക്കാ​ന്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഷെ​ല്‍ട്ട​ര്‍ ഹോ​മു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മൊ​ബൈ​ല്‍ വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങ​ണ​മെ​ന്നും തീ​രു​മാ​നി​ച്ചു. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ഷെ​ല്‍ട്ട​ര്‍ ഹോ​മു​ക​ളും എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ക്ക​ണം. എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ചെ​ല​വി​ന്റെ ഒ​രു ഭാ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് പ​രി​ധി​യി​ല്‍ വ​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ഹി​ക്ക​ണം.

ഷെ​ല്‍ട്ട​ര്‍ ഹോ​മു​ക​ളു​ടെ ന​ട​ത്തി​പ്പി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. നാ​യ്ക്ക​ള്‍ക്ക് ഭ​ക്ഷ​ണം ന​ല്‍കു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ക്ക് മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ സ​ഹാ​യ​വും തേ​ടാം.

സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​ഞ്ച​രി​ക്കു​ന്ന എ.​ബി.​സി കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ആ​ലോ​ചി​ക്കാം. ഷെ​ല്‍ട്ട​ര്‍ ഹോ​മു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തി​ര്‍പ്പു​ക​ള്‍ മ​റി​ക​ട​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി ചേ​ര്‍ന്ന് പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ ന​ട​ത്ത​ണം.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​ക്കു​ന്ന​ത് സ​ന്ന​ദ്ധ​രാ​യ​വ​രെ ക​ണ്ടെ​ത്തി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ അ​റി​യി​ച്ചാ​ല്‍ ജി​ല്ല ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍കാ​നും ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ കെ.​കെ. ര​ത്‌​ന​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2025-26 വാ​ര്‍ഷി​ക പ​ദ്ധ​തി അം​ഗീ​കാ​ര​ത്തി​ന്റെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ല്‍ അ​വ​ലോ​ക​നം ചെ​യ്തു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് അ​നു​ബ​ന്ധ​മാ​യി വ​രു​ന്ന ഇ​ല​ക്ട്രി​ക്ക​ല്‍ പ്ര​വൃ​ത്തി​ക​ള്‍ക്ക് യ​ഥാ​സ​മ​യം എ​സ്റ്റി​മേ​റ്റ് ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി ക​മ്മി​റ്റി വി​പു​ലീ​ക​രി​ക്കു​മെ​ന്ന് യോ​ഗം അ​റി​യി​ച്ചു.

മ​യ്യി​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ വാ​ര്‍ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍കി. പ​യ്യാ​വൂ​ര്‍, ച​പ്പാ​ര​പ്പ​ട​വ്, കൊ​ട്ടി​യൂ​ര്‍, രാ​മ​ന്ത​ളി, ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ​യും 2025-26 ഹെ​ല്‍ത്ത് ഗ്രാ​ന്‍ഡ് പ്രോ​ജ​ക്ടി​ന് അം​ഗീ​കാ​രം ന​ല്‍കി.

ഡി.​പി.​സി മെം​ബ​ര്‍ സെ​ക്ര​ട്ട​റി ജി​ല്ല ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ഡി.​പി.​സി അം​ഗ​ങ്ങ​ളാ​യ ബി​നോ​യ് കു​ര്യ​ന്‍, വി. ​ഗീ​ത, കെ. ​താ​ഹി​റ, ലി​സി ജോ​സ​ഫ്, ടി.​ഒ. മോ​ഹ​ന​ന്‍, സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി കെ.​വി. ഗോ​വി​ന്ദ​ന്‍, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ നെ​നോ​ജ് മേ​പ്പ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogsKannur NewsShelter homes
News Summary - Shelter homes for stray dogs
Next Story