Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീണ്ടും തെരുവുനായ്​...

വീണ്ടും തെരുവുനായ്​ ആക്രമണം; വയോധികയുടെ മുഖം കടിച്ചുകീറി

text_fields
bookmark_border
വീണ്ടും തെരുവുനായ്​ ആക്രമണം; വയോധികയുടെ   മുഖം കടിച്ചുകീറി
cancel

ക​ണ്ണൂ​ര്‍: ഭീ​തി പ​ര​ത്തി ജി​ല്ല​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യു​ടെ അ​ക്ര​മം. ക​ണ്ണാ​ടി​പ​റ​മ്പി​ൽ വ​യോ​ധി​ക​യു​ടെ മു​ഖം ക​ടി​ച്ചു​കീ​റി. ക​ണ്ണാ​ടി​പ്പ​റ​മ്പ് ചാ​ലി​ല്‍ കാ​ക്കാ​മ​ണി ശാ​ര​ദ​യെ​യാ​ണ് (70) നാ​യ ക​ടി​ച്ചു​പ​റി​ച്ച​ത്. ചു​ണ്ടും ക​വി​ളും ഉ​ൾ​പ്പെ​ടെ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ്. ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള ശാ​ര​ദ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​യ​ൽ​വീ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ച​ത്. ന​ട​ന്നു​പോ​കു​മ്പോ​ള്‍ വ​യോ​ധി​ക​ക്ക് നേ​രെ ചാ​ടി മു​ഖ​ത്തി​ന്റെ ഒ​രു​ഭാ​ഗം മു​ഴു​വ​ന്‍ ക​ടി​ച്ച് പ​റി​ക്കു​ക​യാ​യി​രു​ന്നു.

കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും വ​യോ​ധി​ക​യെ ആം​ബു​ല​ൻ​സി​ൽ ക​ണ്ണൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച​യാ​യി ജി​ല്ല​യി​ല്‍ തെ​രു​വു​നാ​യ ഭീ​തി പ​ര​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 80ഓ​ളം പേ​രാ​ണ് ന​ഗ​ര​ത്തി​ൽ​മാ​ത്രം തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​പെ​ട്ട​ത്.

കി​ഴു​ന്ന​പ്പാ​റ​യി​ല്‍ കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു സ​ത്രീ​ക​ള്‍ക്കും ക​ടി​യേ​റ്റു. നാ​യ കു​റു​കെ​ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ അ​പ​ക​ട​ങ്ങ​ൾ വേ​റെ​യും. തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് ഷെ​ൽ​ട്ട​റു​​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​ത്ത വി​ധം ഭീ​തി പ​ര​ത്തു​ന്ന തെ​രു​വു​നാ​യ് ശ​ല്യം ചെ​റു​ക്കാ​ന്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഷെ​ല്‍ട്ട​ര്‍ ഹോ​മു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗ​ത്തി​ലും തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​യി.

എ​ന്നാ​ൽ, നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള ഷെ​ൽ​ട്ട​റു​ക​ളു​ടെ നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. കോ​ര്‍പ​റേ​ഷ​ന്‍ ചാ​ലാ​ട് മാ​ളി​ക​പ്പ​റ​മ്പി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി ഷെ​ല്‍ട്ട​റി​ന്റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ 15 ദി​വ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKannur Newsstreet dog attackLatest News
News Summary - street dog attack
Next Story