ലഹരി വേട്ട; തളിപ്പറമ്പിൽ പിടിയിലായത് എട്ടുപേർ
text_fieldsതളിപ്പറമ്പ്: കഞ്ചാവ്, ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെയും സൂക്ഷിക്കുന്നവര്‍ക്കെതിരെയും തളിപ്പറമ്പിൽ രണ്ടു ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത് എട്ട് യുവാക്കൾ.
പറശ്ശിനിക്കടവ് കെ.കെ റസിഡന്‍സിക്ക് മുന്‍വശത്ത് കഞ്ചാവ് വലിച്ച കുറ്റ്യേരി ജുമാമസ്ജിദിന് സമീപത്തെ മാടാളന് മീത്തല്‍ വീട്ടില്‍ അബ്ദുള്മജീദി (34)നെ ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. തളിപ്പറമ്പ് എല്‍.ഐ.സി ഓഫിസിന് സമീപം കഞ്ചാവ് വലിച്ച മുക്കോലയിലെ പള്ളക്കന്‍ വീട്ടില്‍ മുഹമ്മദ് ഫര്‍ഹാനെ (22) എസ്.ഐ വല്‍സരാജന്‍ ചേരമ്പേത്തിന്റെ നേതൃത്വത്തിലും നെല്ലിപ്പറമ്പ് നിലംപതി റോഡിലെ കുന്നുംപുറത്ത് വീട്ടില്‍ കെ. മുഹമ്മദ് സഹലിനെ (23 കഞ്ചാവ് വലിക്കുന്നതിനിടെ തൃച്ചംബരത്തു എസ്.ഐ ടി.വി. ദിനേഷ്കുമാറിന്റെ നേതൃത്വത്തിലും പെട്രോൾ പമ്പിന് സമീപം വെച്ച് കഞ്ചാവ് വലിച്ച താഴെ ചൊറുക്കളയിലെ കിഴക്കുമ്പാട് പുതിയപുരയില്‍ മുഹമ്മദ് മിഷാലിനെയും (21) പിടികൂടി. നാഷനല്‍ ഇലക്ട്രോണിക്സിന് സമീപം വെച്ചാണ് ഇന്സപെക്ടര് ഷാജി പട്ടേരി ചപ്പാരപ്പടവ് ശാന്തിഗിരി ഹൈഷര്‍ പാണ്ട ഷോപ്പിന് സമീപത്തെ മാട്ടറക്കല്‍ വീട്ടില്‍ എം. സുഫൈലിനെ (21) കഞ്ചാവ് വലിച്ചതിന് പിടികൂടിയത്. പൂക്കോത്ത്നട എല്‍.ഐ.സി ഓഫിസിന് സമീപത്ത് 20 ഗ്രാം കഞ്ചാവുമായി കുറുമാത്തൂര്‍ ചൊറുക്കള ബാവുപ്പറമ്പ് റോഡിലെ ഫിഫോസ് മന്‍സിലില്‍ സി.എം. സഗീറിനെ (25) എസ.ഐ വല്‍സരാജന്‍ ചേരമ്പേത്തിന്റെ നേതൃത്വത്തിലും അറസ്റ്റ് ചെയ്തു.
മല്‍സ്യ മാര്‍ക്കറ്റിന് സമീപംവെച്ച് കഞ്ചാവ് ബീഡി വലിച്ച ഉത്തരഖണ്ഡ് സ്വദേശി റജ്മിയ (25)ന്റെ പേരിലും പൊലീസ് കേസെടുത്തു. രാവിലെ ബസ് സ്റ്റാൻഡില്‍ ഹാന്‍സ് വിൽപന നടത്തിയ എളമ്പേരംപാറയിലെ ടി. ആദില്‍ മുബാറക്കിന്റെ പേരിലും പൊലീസ് കേസെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലും നടപടിശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.