Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി തലായി തുറമുഖം...

തലശ്ശേരി തലായി തുറമുഖം മദ്യം-മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടി

text_fields
bookmark_border
തലശ്ശേരി തലായി തുറമുഖം മദ്യം-മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടി
cancel
camera_alt

കാ​രാ​യി രാ​ജ​ൻ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ​നി​ന്ന്

ത​ല​ശ്ശേ​രി: ത​ലാ​യി തു​റ​മു​ഖം, ഗോ​പാ​ല​പ്പേ​ട്ട ഫി​ങ്ക​ർ ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ദ്യം-​മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ന​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ. തു​റ​മു​ഖ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​രാ​യി രാ​ജ​ൻ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ്, എ​ക്‌​സൈ​സ് എ​ന്നി​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വീ​ണ്ടും യോ​ഗം ചേ​ർ​ന്ന​ത്.

തു​റ​മു​ഖ പ്ര​ദേ​ശ​ത്ത് ക​ത്താ​ത്ത തെ​രു​വ് വി​ള​ക്കു​ക​ൾ എ​ത്ര​യും വേ​ഗം ശ​രി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സി.​സി ടി.​വി സ്‌​ഥാ​പി​ക്കും. പൊ​ലീ​സ്-​എ​ക്‌​സൈ​സ് പ​ട്രോ​ളി​ങ് ശ​ക്തി​പ്പെ​ടു​ത്തും. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി ജാ​ഗ്ര​ത സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കും. അ​സ​മ​യ​ങ്ങ​ളി​ൽ പു​റ​മെ​നി​ന്നു വ​രു​ന്ന സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ നി​രീ​ക്ഷി​ക്കും. ബോ​ട്ടു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ തീ​ര​ദേ​ശ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ബോ​ട്ടു​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വൃ​ത്തി​യു​ള്ള താ​മ​സ​സൗ​ക​ര്യം ബോ​ട്ടു​ട​മ​ക​ൾ ഒ​രു​ക്ക​ണം. ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തും. കാ​രാ​യി രാ​ജ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ വി. ​സ​തി, കോ​സ്റ്റ​ൽ പൊ​ലീ​സ്, ത​ല​ശ്ശേ​രി പൊ​ലീ​സ്, എ​ക്‌​സൈ​സ്, തു​റ​മു​ഖം, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്‌​ഥ​ന്മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsThalasseryactionportalspread
News Summary - തലശ്ശേരി തലായി തുറമുഖം മദ്യം-മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടി
Next Story