നഗരപോര്; തലശ്ശേരി നഗരസഭയിൽ 174 സ്ഥാനാർഥികൾ
text_fieldsതലശ്ശേരി: പൈതൃക നഗരമായ തലശ്ശേരി നഗരസഭയിൽ 174 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 53 വാർഡുകളാണ് നഗരസഭയിലുള്ളത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ തമ്മിലാണ് പ്രധാന മത്സരം.
ഇവർക്കൊപ്പം ഏതാനും വാർഡുകളിൽ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും മത്സരത്തിനുണ്ട്. കൂടുതൽ കാലം എൽ.ഡി.എഫിനൊപ്പം നിന്ന പാരമ്പര്യമാണ് തലശ്ശേരി നഗരസഭക്ക്. വികസനനേട്ടം നിരത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ വോട്ടർമാരെ സമീപിക്കുന്നത്.
എന്നാൽ, യു.ഡി.എഫും എൻ.ഡി.എയും വികസന മുരടിപ്പ് പ്രത്യേകം എണ്ണി പറഞ്ഞ് വോട്ടു ചോദിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി പ്രവർത്തകർ. വിവിധ വാർഡുകളിലെ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളെ പരിചയപ്പെടാം.
വാർഡ്-1 (നിട്ടൂർ)
കെ. അഷറഫ് (സി.പി.എം)
തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയംഗം 2015-20ൽ നഗരസഭാംഗം, വിദ്യാഭ്യാസം എസ്.എസ്.എൽ.സി.
എൻ. അഷറഫ് (യു.ഡി.എഫ്)
യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്. ആദ്യ മത്സരം. വിദ്യാഭ്യാസം: പ്ലസ്ടു.
കെ. രജീഷ് (എൻ.ഡി.എ)
ബി.ജെ.പി പ്രവർത്തകൻ. ആദ്യ മത്സരം. വിദ്യാഭ്യാസം എസ്.എസ്.എൽ.സി
വാർഡ് 2 (ഇല്ലിക്കുന്ന്)
കെ. ശ്രീധരൻ (എൽ.ഡി.എഫ്)
സി.പി.എം പ്രവർത്തകൻ. ആദ്യ മത്സരം വിദ്യാഭ്യാസം അഞ്ചാം ക്ലാസ്.
സി. പ്രശാന്തൻ (യു.ഡി.എഫ്)
കോൺഗ്രസ് രണ്ടാം വാർഡ് ബൂത്ത് പ്രസിഡന്റ്. നിലവിൽ എട്ടാം വാർഡ് കൗൺസിലർ. വിദ്യാഭ്യാസം എസ്.എസ്.എൽ.സി.
വി. രത്നാകരൻ (ബി.ജെ.പി)
വിദ്യാഭ്യാസം: ബി.കോം എൽ.എൽ.ബി
വാർഡ്-3 (മണ്ണയാട്)
കണ്ട്യൻ സജീവൻ (എൽ.ഡി.എഫ്)
സി.പി.ഐ തലശ്ശേരി ലോക്കൽ കമ്മിറ്റിയംഗം. ആദ്യ മത്സരം. വിദ്യാഭ്യാസം: എട്ടാം ക്ലാസ്
കെ.വി. ജതീന്ദ്രൻ (യു.ഡി.എഫ്)
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി, പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കൗൺസിൽ അംഗം, ആദ്യമത്സരം. വിദ്യാഭ്യാസം: പ്രീഡിഗ്രി
ഇ.കെ. ജയകൃഷ്ണൻ (എൻ.ഡി.എ)
ബി.ജെ.പി പ്രവർത്തകൻ. ആദ്യമത്സരം വിദ്യാഭ്യാസം: ഐ.ടി ഡിപ്ലോമ
വാർഡ് 4 (ബാലത്തിൽ)
വി.യു. അഷറഫ് (എൽ.ഡി.എഫ്)
സി.പി.എം പ്രവർത്തകൻ. സി.ഐ.ടി.യു തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റ്. ആദ്യ മത്സരം വിദ്യാഭ്യാസം: എസ്.എസ്.എൽ.സി.
എം.പി. അരവിന്ദാക്ഷൻ (യു.ഡി.എഫ്)
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ്. വിദ്യാഭ്യാസം: എസ്.എസ്.എൽ.സി.
പി. ശശികുമാർ (എൻ.ഡി.എ)
ബി.ജെ.പി പ്രവർത്തകൻ. ആദ്യമത്സരം വിദ്യാഭ്യാസം: എസ്.എസ്.എൽ.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

