Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാനുകളിൽ ഇന്ധനം നൽകുന്നില്ല; സബ് കലക്ടർക്ക് നിവേദനം
text_fieldsbookmark_border
തലശ്ശേരി: കുറച്ചുദിവസങ്ങളായി പെട്രോൾ പമ്പിൽ നിന്ന് കാനുകളിൽ ഇന്ധനം നൽകാൻ തയാറാവുന്നില്ലെന്ന് പരാതി. ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി തടസ്സം വ്യാപാരികൾ പരിഹരിക്കാറുള്ളത്. ജനറേറ്ററിന് ആവശ്യമായ പെട്രോൾ, ഡീസൽ എന്നിവ പെട്രോൾ പമ്പിൽ നിന്ന് പ്ലാസ്റ്റിക് കാനുകളിൽ ശേഖരിച്ചുകൊണ്ടുവന്ന് ഉപയോഗിക്കാറാണ് പതിവ്.
ഹോട്ടൽ ഉൾപ്പെടെ വ്യാപാരികൾക്ക് പ്രയാസമാകുന്ന ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സബ് കലക്ടർക്ക് നിവേദനം സമർപ്പിച്ചു. സമിതി നേതാക്കളായ ടി. ഇസ്മായിൽ, സി.പി.എം നൗഫൽ, പി.കെ. ജുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പ്രശ്നം പരിഹരിക്കാമെന്ന് സബ് കലക്ടർ വ്യാപാരികൾക്ക് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

