സൂരജ് വധക്കേസ്; വിധി പ്രഖ്യാപനം 19 വർഷങ്ങൾക്ക് ശേഷം
text_fieldsതലശ്ശേരി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകനായ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്ട്രീയ വിരോധംമൂലം കൊലപ്പെടുത്തിയ കേസിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് സി.പി.എം പ്രവർത്തകരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപനം വന്നത് 19 വർഷങ്ങൾക്ക് ശേഷം.
സി.പി.എം പ്രവർത്തകനായിരുന്ന സൂരജ് പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്ന വിരോധത്താൽ 2005 ആഗസ്റ്റ് ഏഴിന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ വെച്ച് സി.പി.എം അക്രമിസംഘം വാൾ, മഴു, കൊടുവാൾ എന്നിവ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് ഒരു വർഷം മുമ്പ് 2004 ജൂലൈ ഏഴിന് ഓട്ടോ ഡ്രൈവറായ സൂരജിനെ എളവനയിലേക്ക് ഓട്ടം വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവമുണ്ടായിരുന്നു.
വധക്കേസിൽ കുറ്റക്കാരായി കണ്ടെത്തിയ സി.പി.എം നേതാക്കളായ വി. പ്രഭാകരൻ, കെ.വി. പത്മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ എന്നിവർ ഈ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നു. സൂരജിനെതിരെ വി. പ്രഭാകരൻ എടക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിരുന്നു.
അന്വേഷണത്തിൽ അത് വ്യാജമാണെന്ന് തെളിഞ്ഞതായും സൂരജിനെ അപായപ്പെടുത്താനുള്ള കെണിയായിരുന്നു അതെന്നും ഈ കേസിൽ സാക്ഷിയായ അന്നത്തെ എടക്കാട് എസ്.ഐ അബ്ദുൽ വഹാബ് മൊഴി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.