സ്വച്ഛ് സർവേക്ഷൺ 2024; മികച്ച നേട്ടവുമായി തലശ്ശേരി നഗരസഭ
text_fieldsതലശ്ശേരി: കേന്ദ്ര പാർപ്പിട-നഗര കാര്യമന്ത്രാലയം നടത്തിയ ദേശീയ ശുചിത്വ റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി കേരളം മുന്നേറിയപ്പോൾ തലശ്ശേരി നഗരസഭയും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ജില്ലതലത്തിൽ ആറാം സ്ഥാനവും, സംസ്ഥാനതലത്തിൽ മീഡിയം സിറ്റി വിഭാഗത്തിൽ ഒമ്പതാം സ്ഥാനവുമാണ് തലശ്ശേരിക്ക്. നഗരസഭകളുടെ റാങ്കിൽ 35 ആം സ്ഥാനവും നേടി. ദേശീയതലത്തിൽ 4852 നഗരസഭകളിൽ 325 -ാം സ്ഥാനവും നേടി സ്വച്ഛ് സർവ്വേക്ഷൺ 2024 പ്രവർത്തനങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചു.
മാലിന്യമുക്ത നവകേരളം കാമ്പയിനിലൂന്നിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, മികച്ച നിലയിൽ പ്രവർത്തിക്കുന്ന രണ്ട് എം.സി.എഫുകൾ, ഒരു ആർ.ആർ.എഫ്, ടൗൺ ഹാളിലെ തുമ്പൂർമുഴി, അജൈവമാലിന്യ സംസ്കരണത്തിൽ ഹരിത കർമ സേനയുടെ കാര്യക്ഷമമായ പ്ര വർത്തനം, ഉറവിട ജൈവമാലിന്യ സംസ്കരണ പദ്ധതികളിൽ സർക്കാർ ഓഫിസുകളിലും അംഗൻവാടികളിലും ഗാർഹിക തലത്തിലും റിങ്ങ് കമ്പോസ്റ്റുകളും ബൊക്കാഷി ബക്കറ്റുകളും വിതരണം, സ്കൂളുകളിൽ നാപ്കിൻ ഇൻസിനറേറ്ററുകൾ വിതരണം, പെട്ടിപ്പാലത്ത് ലഗസി മാലിന്യങ്ങൾ നീക്കം ചെയ്യൽ, കൗൺസിലർമാരുടെ നേതൃത്വത്തിൽ വിദ്യാർഥികളെയും വ്യാപാരികളെയും പങ്കെടുപ്പിച്ച് ടൗണുകൾ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളുൾപ്പെടെ. പൊതുയിടങ്ങളിലെ സൗന്ദര്യവത്ക്കരണം, സ്കൂൾ - കോളജ് ശുചിത്വ ക്ലബുകൾ, പൊതുശൗചാലയങ്ങളുടെ വൃത്തിയും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയ ഡിജിറ്റൽ ഫീഡ്ബാക്ക് ക്രമീകരണങ്ങളും തുടങ്ങി സമസ്ത മേഖലകളിലും ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനങ്ങളും മുതൽക്കൂട്ടായി പൊതുശൗചാലയങ്ങൾക്കായുള്ള ശ്രദ്ധയും വിനിയോഗവും വർധിപ്പിക്കുക വഴി നഗരസഭ ഒ.ഡി.എഫ് പ്ലസ് പദവി കൈവരിക്കുകയും ചെയ്തു.
ജലസ്രോതസ്സുകളിൽ സ്ക്രീനിങ് ഫിൽട്ടർ സംവിധാനം ബോധവൽകരണ സന്ദേശബോർഡുകൾ, ബോട്ടിൽ ബൂത്തുകൾ സി.സി.ടി.വി കാമറ തുടങ്ങിയവ വഴി പരിപാലനവും കാവലും ഉറപ്പാക്കപ്പെട്ടു. അനധികൃത പോസ്റ്ററുകളും ബോർഡുകളും നീക്കംചെയ്ത് മതിലുകളിൽ ബോധവൽകരണ സന്ദേശങ്ങൾ ആലേഖനം ചെയ്തു.
നഗരസഭയെ ഉയർന്ന വിജയത്തിലേക്ക് നയിച്ച കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ ഹരിത കർമ സേനാംഗങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കാർ, മറ്റ് ഉദ്യോഗസ്ഥർ, എല്ലാറ്റിനുമുപരി തലശ്ശേരി നഗരസഭ പരിധിയിലെ സ്കൂൾ വിദ്യാർഥികൾ, എല്ലാവർക്കും നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.