ഗതാഗത നിയന്ത്രണം; തലശ്ശേരിയിൽ പാർക്കിങ് സൗകര്യമൊരുക്കി
text_fieldsതലശ്ശേരി: ലോഗൻസ് റോഡ് നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു വരുന്ന വാഹനങ്ങൾ ജൂബിലി റോഡിലെ ഡൗൺ ടൗൺ മാളിന് സമീപമുള്ള ചന്ദ്രവിലാസ് ഹോട്ടലിന് മുൻവശത്തെ പാർക്കിങ് സ്ഥലം ഉപയോഗിക്കണം. പാനൂർ ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്കു വരുന്ന പ്രൈവറ്റ് വാഹനങ്ങൾക്ക് ടൗൺ ബാങ്കിനു മുൻവശം പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് റെയിൽവേ മേൽപ്പാലത്തിന് വലത് വശമുള്ള ടി.സി മുക്കിലെ പഴയ സർക്കസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
ധർമടം പിണറായി ഭാഗത്തുനിന്നു തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾ തലശ്ശേരി കോട്ട, മുനിസിപ്പൽ പാർക്കിങ്ങ്, ഹാർബർ സിറ്റി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. എൻ.സി.സി റോഡിൽ ഡ്യൂട്ടി ഫ്രീ ഡിസ്കൗണ്ട് മെഡിക്കൽ സ്റ്റോറിന് പുറകുവശം പാർക്കിങ്ങിനായി ഉപയോഗിക്കണം.
ഒ.വി റോഡിൽ ചിത്രവാണി ടാക്കീസ് നിന്നിരുന്ന സ്ഥലം, ടെലി ആശുപത്രിക്കു പുറക് വശം, ജൂബിലി റോഡിലെ ഡൗൺ ടൗൺ മാൾ എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.