വാടകവീട്ടിൽ മയക്കു മരുന്ന് കച്ചവടം നടത്തിയ ആൾ പിടിയിൽ
text_fieldsഅബ്ദുൽ ലത്തീഫ്
ബദിയഡുക്ക: വാടക വീട്ടിൽ താമസമാക്കി മയക്കുമരുന്ന് കച്ചവടം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള മംഗൽപാടി സ്വദേശിയും പെർള കന്നാട്ടിക്കാനയിൽ താമസക്കാരനുമായ അബ്ദുൽ ലത്തീഫാണ് (43) അറസ്റ്റിലായത്.
വാടക വീട് പരിശോധനയിൽ 6.300 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇയാൾ താമസിക്കുന്ന വാടക വീട്ടിൽവെച്ച് രഹസ്യമായാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. പ്രതിയായ ലത്തീഫ് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ സുധീർ, സബ് ഇൻസ്പെക്ടർ സുമേഷ് ബാബു തുടങ്ങിയവർ റെയ്ഡ് സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.