Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമട്ടലായി ദേശീയപാതയിൽ...

മട്ടലായി ദേശീയപാതയിൽ വിള്ളൽ; അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്

text_fields
bookmark_border
മട്ടലായി ദേശീയപാതയിൽ വിള്ളൽ; അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ലെ ഭി​ത്തി​യി​ൽ രൂ​പ​പ്പെ​ട്ട വി​ള്ള​ൽ കാ​ണാ​തി​രി​ക്കാ​ൻ പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച​നി​ല​യി​ൽ

ചെറുവത്തൂർ: മട്ടലായിയിൽ ദേശീയപാത നിർമാണ പാതയിൽ വിള്ളൽ കാണപ്പെട്ട സംഭവത്തിൽ സ്ഥലപരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകുന്നതിന് അന്വേഷണസംഘത്തെ നിയോഗിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവായി.കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശേധന നടത്തും.

റവന്യൂ ഡിവിഷനൽ ഓഫിസർ കൺവീനറും തഹസിൽദാർ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, ആർ.ടി.ഒ ചെറുവത്തൂർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ ജിയോളജിസ്റ്റ്, ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ജില്ല പൊലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് രൂപവത്കരിച്ച് ഉത്തരവായത്.ഇതിനിടെ റോഡിനെ വേർതിരിക്കുന്ന ഭിത്തിയിലും വിള്ളൽ കണ്ടെത്തി. ഇത് കാണാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്. വിള്ളലുണ്ടായ ഭാഗം ഇന്നലെയോടെ അധികൃതർ റീടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayDistrict CollectorinvestigationscrackKasargod
News Summary - Crack in Mattalai National Highway; Collector orders investigation
Next Story