Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമ​ല​യാ​ള സി​നി​മ​യി​ൽ...

മ​ല​യാ​ള സി​നി​മ​യി​ൽ വീ​ണ്ടും കാ​സ​ർ​കോ​ടി​ന്‍റെ കൈ​യൊ​പ്പ്

text_fields
bookmark_border
മ​ല​യാ​ള സി​നി​മ​യി​ൽ വീ​ണ്ടും കാ​സ​ർ​കോ​ടി​ന്‍റെ കൈ​യൊ​പ്പ്
cancel
camera_alt

ഷൈ​നി

ചെ​റു​വ​ത്തൂ​ർ: മ​ല​യാ​ള സി​നി​മ​യി​ൽ വീ​ണ്ടും കാ​സ​ർ​കോ​ടി​ന്‍റെ കൈ​യൊ​പ്പ്. ചെ​റു​വ​ത്തൂ​ർ മ​ട്ട​ലാ​യി സ്വ​ദേ​ശി​യാ​യ ഷൈ​നി​യാ​ണ് നി​ര​വ​ധി സി​നി​മ​ക​ളി​ൽ വേ​ഷ​മ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ ഷാ​ജി എ​ൻ. ക​രു​ണി​ന്റെ ‘ഓ​ള്’ എ​ന്ന ചി​ത്ര​മാ​ണ്. തു​ട​ർ​ന്ന് ലാ​ൽ​ജോ​സ്, സ​ലീം അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ദീ​പ​ൻ ശി​വ​രാ​മ​ന്റെ ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സം’ എ​ന്ന പ്ര​സി​ദ്ധ​മാ​യ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. ഇ​തേ നാ​ട​ക​ത്തി​നു​വേ​ണ്ടി പ​ല സി​നി​മ​ക​ളി​ലും ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ വേ​ണ്ടെ​ന്നു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​നാ​ട​കം ക​ണ്ട ര​തീ​ഷ്‌ ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ ‘സു​രേ​ശ​ന്റെ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ’ സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കി. അ​തി​ൽ അ​മ്പി​ളി എ​ന്ന വ​ള​രെ ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

അ​മ്പി​ളി​യെ ക​ണ്ടി​ട്ടാ​ണ് ജ​ഗ​ദീ​ഷിന്‍റെ ഭാ​ര്യ ഗീ​ത എ​ന്ന ക​ഥാ​പാ​ത്രം ല​ഭി​ച്ച​ത്. ഷാ​ഹി ക​ബീ​റിന്‍റെ ‘റോ​ന്ത്‌’ സി​നി​മ​യാ​ണ് റി​ലീ​സാ​യ അ​വ​സാ​ന​ത്തെ ച​ല​ച്ചി​ത്രം. റോ​ഷ​ൻ മാ​ത്യു​വിന്റെ അ​മ്മ​യാ​യി റോ​ന്തി​ൽ അ​ഭി​ന​യി​ച്ച വേ​ഷ​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ട്ട​യ​ത്ത് വി​ഷ്ണു അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​വി​ധു എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഷൈ​നി​യി​പ്പോ​ൾ. വ്യ​ത്യ​സ്ത​മാ​യ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ ഷൈ​നി​യെ തേ​ടി​യെ​ത്തു​ന്നു​ണ്ട്.

കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ക​യ്യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന​ശേ​ഷം പു​ണെ​യി​ൽ​നി​ന്ന് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​റാ​യി ജോ​ലി ചെ​യ്യ​വെ​യാ​ണ് ച​ല​ച്ചി​ത്ര​ലോ​ക​ത്തേ​ക്ക് ക​ട​ന്ന​ത്. ച​ല​ച്ചി​ത്ര​താ​രം ഉ​ണ്ണി​രാ​ജി​ന്‍റെ പ്രോ​ത്സാ​ഹ​ന​വും സി​നി​മ​യി​ൽ കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കാ​നി​ട​യാ​യി. പ​യ്യ​ന്നൂ​ർ ക​വ്വാ​യി ഗ​വ. യു.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ജ​യ​നാ​ണ് ഭ​ർ​ത്താ​വ്. ഏ​ക മ​ക​ൾ ഐ​ശ്വ​ര്യ പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Cinemaactressmalayalam film industryKasargod native
News Summary - Kasargod Native signs her signature again in Malayalam cinema
Next Story