Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

text_fields
bookmark_border
ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു
cancel
camera_alt


ലൈവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ എസ്.എസ്.കെ ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ ഷൗക്കത്ത് അക്കാളത്ത് ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ കൂട്ടായ്മയായ ലൈവ് കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ സെമിനാര്‍ കൗമാരം വാടാനുള്ളതല്ല, വളരാനുള്ളതാണ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു സെമിനാര്‍ ബിഗ് മാളില്‍ നടത്തിയത്.

രാസലഹരി വിദ്യാര്‍ഥികളെയും സമൂഹത്തെയും ആകെ തിന്മകളിലേക്ക് തള്ളിവിടുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ പോരാടാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ലൈവ് കാഞ്ഞങ്ങാട് ഈ വിഷയം ഏറ്റെടുത്ത് സെമിനാര്‍ സംഘടിപ്പിച്ചത്. എസ്.എസ്.കെ ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ ഷൗക്കത്ത് അക്കാളത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി ഷൗക്കത്ത് മാസ്റ്ററെ ഷാള്‍ അണിയിച്ച് ആദരിച്ചു. മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ എന്‍.ജി. രഘുനാഥന്‍, അധ്യാപകനും പ്രഭാഷകനുമായ ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ വിഷയാവതരണം നടത്തി. ലൈവ് ഓഫിസര്‍ ജാഫര്‍ ചായോത്ത് അധ്യക്ഷതവഹിച്ചു. ലൈവ് ഓഫിസര്‍ ഇക്ബാല്‍ വെള്ളിക്കോത്ത് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. എ. ഹമീദ് ഹാജി, ഖദീജ ഹമീദ്, സി.എച്ച്. സുബൈദ, ഹാജറ സലാം, ഇജാസ്, റംഷീദ് തോയമ്മല്‍, സമീര്‍ ചാലിന്നായില്‍, ആയിഷ, ഹസീന, താഹിറ, സീനത്ത്, തസ്‌ലീന, അസ്മ, സഫീറ, സഫൂറ, അര്‍ഷാന, ഹാജറ, സഫൂറ, നസീറ എന്നിവർ സംസാരിച്ചു. ലൈവ് ഓഫിസര്‍മാരായ സാദിക്കുല്‍ അമീന്‍ സ്വാഗതവും ജാഫര്‍ ബല്ലാക്കടപ്പുറം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanhangad Event: Live Kanhangad Hosts Anti-Drug Seminar for Youth
Next Story