ജില്ലയിൽ ഒരു പൊലീസുകാരൻ 933 പേരുടെ കാവലാൾ; വേണ്ടത് 500മാത്രം
text_fieldsചെറുവത്തൂർ: ജില്ലയിൽ ഒരു പൊലീസുകാരൻ 500 വേരെ സംരക്ഷിക്കേണ്ടിടത്ത് കാവലാകുന്നത് 933 പേർക്കു വേണ്ടി. 13 ലക്ഷത്തിലേറെ ജനങ്ങളുള്ള ജില്ലയിൽ ആകെ 1500 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ജില്ലയിൽ 2600 പേർക്ക് സംരക്ഷണമൊരുക്കാൻ മൂന്ന് പൊലീസുകാർ വീതം മാത്രം.
ജില്ല പൊലീസ് മേധാവിക്ക് തിമിരി സ്വദേശിയും പൊതുപ്രവർത്തകനുമായ എം.വി. ശിൽപരാജ് നൽകിയ നിവേദനത്തെ തുടർന്ന് ജില്ല പൊലീസ് കാര്യാലയം നൽകിയ മറുപടിയിലാണ് ജില്ലയിലെ പൊലിസ് ശേഷി സംബന്ധിച്ച വിവരങ്ങളുള്ളത്. അതുപ്രകാരം 70 സബ് ഇൻസ്പെക്ടർമാർ വേണ്ട സ്ഥലത്ത് 50 സബ് ഇൻസ്പെക്ടർമാരാണ് ജില്ലയിലുള്ളത്. 111 വനിത സി.പി.ഒ വേണ്ടയിടത്ത് 76 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ആറ് ബോട്ട് ഡ്രൈവർ വേണ്ടെടുത്ത് ഒരാൾ പോലുമില്ല.
2020 മുതൽ 2025 മാർച്ച് വരെ 79,889 കേസുകൾ ജില്ലയിലുണ്ട്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ പഠനത്തിൽ പൗരൻ പൊലീസ് ആനുപാതിക പ്രതിപാദിച്ചിരിക്കുന്നത് 500:1 എന്നാണ്. എന്നാൽ ജില്ലയിൽ ഇതിനെ നേർ ഇരട്ടിയോളം തന്നെയാണ് പൊലീസ് പൗരൻ അനുപാതികത കണക്ക് വരുന്നത്. കുറഞ്ഞത് 1,300 ഉദ്യോഗസ്ഥരെയെങ്കിലും ജില്ലക്ക് മാത്രം വേണ്ടതുണ്ട്.
വർധിക്കുന്ന കുറ്റകൃത്യങ്ങൾ തടയാനും നിയമവ്യവസ്ഥ പാലിക്കപ്പെടാനും ഗുണ്ടായിസവും ആക്രമണങ്ങളും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളും ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് 2016 ൽ നടത്തിയ ശാസ്ത്രീയ പഠന റിപ്പോർട്ടാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.