ജങ്ക് ഫുഡിനോട് വിട; അംഗൻവാടി കുരുന്നുകൾക്ക് ഇലയട നൽകി
text_fieldsശിശുദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സൗത്ത്
അംഗൻവാടിയിലെ കുട്ടികൾക്ക് ഇലയട നൽകുന്നു.
കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്റെ നേത്യത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സൗത്ത് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും ഇലയട നൽകി. യുവതലമുറയിൽ കാണുന്ന ജങ്ക് ഫുഡ് ശീലം മാറ്റി നാടൻ പലഹാരങ്ങൾ കഴിക്കാൻ കുഞ്ഞുമക്കളെ പ്രോത്സാഹിപ്പിക്കാനായാണ് അംഗൻവാടി ജീവനക്കാരുടെ നേതൃത്വത്തിൽ തയാറാക്കിയ ഇലയട നൽകിയതെന്ന് പ്രിൻസിപ്പൽ പി.എസ്. അരുൺ പറഞ്ഞു. ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചർമം മുതൽ കുടൽവരെയും അതിനപ്പുറവും ദോഷകരമായ ഫലങ്ങളുണ്ടാക്കും.
ജങ്ക് ഫുഡിന്റെ പതിവ് ഉപഭോഗം പൊണ്ണത്തടി, ടൈപ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇവ രണ്ടും ദഹനാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് എൻ.എസ്.എസ് കാസർകോട് ടൗൺ ക്ലസ്റ്റർ കോഓഡിനേറ്റർ പി. സമീർ സിദ്ദീഖി പറഞ്ഞു.വളന്റിയർമാർ എൻ.എസ്.എസ് ഗീതം പാടിയും സമ്മാനങ്ങൾ നൽകിയും കുട്ടികളോടൊപ്പം ആചരിച്ചു.
പി.ടി.എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എസ്.അരുൺ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആർ. മഞ്ജു നന്ദിയും പറഞ്ഞു. സമീർ സിദ്ദീഖി, എ. പത്മിനി, പി. പത്മിനി എന്നിവർ സംസാരിച്ചു. എസ്. സനിത, സുബിതാശ്വതി, വി.വി. ലസിത, പി. അശ്വതി ഭരതൻ, പി. ശ്യാമിത, സി.എം. പ്രജീഷ്, അർച്ചന, ആരതി, അഫ്രുദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

