Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസ്റ്റേഷനിൽനിന്ന്​...

സ്റ്റേഷനിൽനിന്ന്​ മുങ്ങിയ പ്രതിയെ പിന്തുടർന്ന് പിടികൂടി

text_fields
bookmark_border
സ്റ്റേഷനിൽനിന്ന്​ മുങ്ങിയ പ്രതിയെ പിന്തുടർന്ന് പിടികൂടി
cancel
camera_alt

മു​ഹ​മ്മ​ദ് സ​ഫ്‍വാ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: കു​ടും​ബ​ശ്രീ​യു​ടെ ക​ട കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. ബേ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേഷം മുങ്ങിയ പ്ര​തി​യെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ​നി​ന്ന്​ പി​ടി​കൂ​ടുകയായിരുന്നു. ത​ച്ച​ങ്ങാ​ട് ഗ​വ. ഹൈ​സ്കൂ​ൾ കോ​മ്പൗ​ണ്ടി​ന​ക​ത്തു​ള്ള പ​ള്ളി​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സി.​ഡി.​എ​സ് യൂ​നി​റ്റി​ന്റെ മാ ​കെ​യ​ർ കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ ത​ച്ച​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഫ്‍വാ​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ഷോ​പ്പി​ന്റെ ഗ്ലാ​സ് കാ​ബി​ൻ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് ക​വ​ർ​ച്ച. 1000 രൂ​പ, വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച ഗ്രോ​സ​റി സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ൽ ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച ന​ട​ന്നു. ട്ര​സീ​ന ധ​ന​ഞ്ജ​യ​ന്റെ പ​രാ​തി​യി​ൽ സി.​സി.​ടി.​വി കാ​മ​റ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി​യ​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നി​ടെ പ്ര​തി സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പൊ​ലീ​സും പി​ന്നാ​ലെ ഓ​ടി. തി​ര​ച്ചി​ലി​നി​ടെ കോ​ട്ടി​ക്കു​ളം ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന്​ രാ​ത്രി ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceYouth arrestedPolice chaseEscaped suspect
News Summary - Suspect who fled from station arrested after being chased
Next Story