കാസർകോടിനും മലബാറിനും ചരിത്രപരമായ പരിഗണന -എ.കെ.എം. അഷ്റഫ് എം.എൽ.എ
text_fieldsഎ.കെ.എം. അഷ്റഫ്
മഞ്ചേശ്വരം: കേരളത്തിന്റെ വർത്തമാനകാല ആവശ്യങ്ങളെ കൃത്യമായി അഭിസംബോധന ചെയ്തും ആധുനിക കാലഘട്ടത്തിന് അനുസൃതമായി സംസ്ഥാനത്തിന്റെ ഭാവിവികസനം മുന്നിൽ കണ്ടും മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റ് ജനകീയമാണെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. ജില്ലക്കും മലബാർമേഖലക്കും ലഭിച്ച പ്രത്യേക പരിഗണന ചരിത്രപരവുമാണ്. മഞ്ചേശ്വരം താലൂക്ക് സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കുന്നതിനായി ബജറ്റിൽ ഫണ്ട് വകയിരുത്തിയത് വലിയൊരു ആശ്വാസമാണ്.
കാസർകോട് മെഡിക്കൽ കോളജ് പൂർണതോതിൽ യാഥാർഥ്യമാക്കുന്നതിനുള്ള പ്രഖ്യാപനവും കാസർകോട് വികസന പാക്കേജിന് കൂടുതൽ പണം അനുവദിച്ചതും വികസന മാറ്റങ്ങൾക്ക് വഴിതുറക്കും. മഞ്ചേശ്വരം മിനിസിവിൽ സ്റ്റേഷന് പുറമെ 9.50 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ അനുവദിച്ചത്.
ഇച്ചിലങ്കോട്-ഒലാക്ക്-അടുക്ക റോഡ് നവീകരണം, പൈവളികെ മാനിപ്പാടി-തെങ്കമാനിപ്പാടി പാലം നിർമാണം, മഞ്ചേശ്വരം ഗോവിന്ദപൈ-നെത്തിലപദവ് റോഡ് വീതികൂട്ടൽ, മൊഗ്രാൽ-പേരാൽ റോഡ് പുനരുദ്ധാരണം, എൻ.എച്ച്. ഉപ്പള-കൊടിബയൽ റോഡ്, ഗേറുക്കട്ടെ-പാവൂർ-വൊർക്കാടി റോഡ് നവീകരണം, പുത്തിഗെ സിദ്ദിവയൽ-കണ്ണൂർ ജെ.എം. റോഡ് നവീകരണം എന്നിവക്കും ഷിറിയ റെയിൽവേ ഓവർ ബ്രിഡ്ജിന് മൂന്നുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

