വിനോദയാത്രക്ക് പോയ അമ്പതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
text_fieldsനീലേശ്വരം താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
നീലേശ്വരം: വിനോദയാത്രക്ക് പോയി തിരിച്ച് നാട്ടിലെത്തിയ അധ്യാപകരും വിദ്യാർഥികളുമടക്കമുള്ള അമ്പതോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു.മടിക്കൈ കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദിയും തലവേദനയും അനുഭവപ്പെട്ട വിദ്യാർഥികളും അധ്യാപകരും നീലേശ്വരം താലൂക്കാശുപത്രിയിൽ ചികിത്സതേടി.
വെള്ളിയാഴ്ച സ്കൂളിൽനിന്ന് വയനാട്ടിലേക്ക് വിനോദയാത്രപോയ സംഘത്തിലുള്ളവരാണ്. തിരിച്ച് എത്തിയപ്പോഴാണ് മുഴുവൻപേർക്കും പലവിധ ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടത്. വയനാട് ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തെ ഹോട്ടലിൽനിന്ന് പൊറോട്ടയും ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന തുടങ്ങി. പരിശോധന ഫലത്തിനുശേഷം മാത്രമേ ഭക്ഷ്യവിഷബാധ വരാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാൻ കഴിയുള്ളൂ. നിലവിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യനില ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

