Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനീ​ലേ​ശ്വ​രം റെ​യി​ൽവേ...

നീ​ലേ​ശ്വ​രം റെ​യി​ൽവേ സ്റ്റേ​ഷ​ൻ; വാ​ഹ​ന പാ​ർ​ക്കി​ങ് ഫീ​സ് പ​ല​വി​ധം

text_fields
bookmark_border
നീ​ലേ​ശ്വ​രം റെ​യി​ൽവേ സ്റ്റേ​ഷ​ൻ; വാ​ഹ​ന പാ​ർ​ക്കി​ങ് ഫീ​സ് പ​ല​വി​ധം
cancel
camera_alt

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ്ങും ഫീ​സ് നി​ര​ക്ക് ബോ​ർ​ഡും

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം റെ​യി​ൽവേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് ര​ണ്ടു​ത​രം ഫീ​സ്. സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​നു സ​മീ​പ​ത്തെ വാ​ഹ​ന പാ​ർ​ക്കി​ങ് ഫീ​സും ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​നു മു​ന്നി​ലു​ള്ള ഫീ​സു​മാ​ണ് ര​ണ്ടു​ത​ര​ത്തി​ൽ വാ​ങ്ങു​ന്ന​ത്.

ഓ​ട്ടോ, കാ​ർ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 12 മ​ണി​ക്കൂ​റി​ന് ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​നോ​ടു ചേ​ർ​ന്ന സ്ഥ​ല​ത്ത് 12 രൂ​പ​യാ​ണെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് 30 രൂ​പ ഈ​ടാ​ക്കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റി​ന് ഒ​രു സ്ഥ​ല​ത്ത് 20 രൂ​പ​യെ​ങ്കി​ൽ മ​റ്റൊ​രു സ്ഥ​ല​ത്ത് 24 രൂ​പ വാ​ങ്ങു​ന്നു. ര​ണ്ടു സ്ഥ​ല​ത്തെ​യും പാ​ർ​ക്കി​ങ് ഫീ​സു​ക​ളി​ൽ വ​ലി​യ വൈ​രു​ധ്യ​മാ​ണു​ള്ള​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രാ​ണ് ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്‌. ര​ണ്ട് ഭാ​ഗ​ത്തു​മാ​യി 300ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. ഇ​ങ്ങ​നെ വ്യ​ത്യ​സ്ത രീ​തി​യി​ൽ വാ​ഹ​ന ഫീ​സ് വാ​ങ്ങു​ന്ന​ത് പാ​ർ​ക്കി​ങ് ലേ​ലം വി​ളി​ച്ച് ഫീ​സ് വാ​ങ്ങാ​ൻ അ​ധി​കാ​ര​മു​ള്ള ക​രാ​റു​കാ​രാ​ണ്.

റെ​യി​ൽ​വേ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ​ത​ന്നെ​യാ​ണ് ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​തും. വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് മ​തി​യാ​യ സ്ഥ​ല​മി​ല്ലാ​ത്ത​തു മൂ​ലം റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway stationIndian Railwaysvehicle parkingNeeleshwaramParking fee increase
News Summary - Nileshwaram Railway Station; Vehicle parking fees vary
Next Story