പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്തു,ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍
text_fieldsജയകൃഷ്ണൻ
നീലേശ്വരം: പ്രണയംനടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തു. വെസ്റ്റ് എളേരി ചീര്‍ക്കയത്തെ ജയകൃഷ്ണനെയാണ് (35) അറസ്റ്റ് ചെയ്തത്.
2024 മാര്‍ച്ചിലാണ് സംഭവം. പിന്നീട് ജയകൃഷ്ണന് ഗള്‍ഫിലേക്ക് പോവുകയായിരുന്നു. അവിടെ നിന്നും വ്യാജ ഇന്‍സ്റ്റഗ്രാം ഐ.ഡി ഉണ്ടാക്കി ബലാത്സംഗ ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിന് അയച്ചുകൊടുക്കുകയാണ് ചെയ്തത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പിന്നീട് ബുധനാഴ്ച ഗള്‍ഫില്‍നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ ജയകൃഷ്ണനെ അവിടെ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.