Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളുടെ വിവാഹത്തിന് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

text_fields
bookmark_border
മകളുടെ വിവാഹത്തിന് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
cancel
camera_alt

പരപ്പ മുണ്ട്യാനത്തെ പി.കെ. ബാലകൃഷ്ണന്‍ ജില്ല കലക്ടര്‍ ഡി. സജിത്ത്​ ബാബുവിന് തുക കൈമാറുന്നു

പരപ്പ: മകളുടെ വിവാഹ ചടങ്ങുകള്‍ക്ക് നീക്കിവെച്ച ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പരപ്പ മുണ്ട്യാനത്തെ പി.കെ. ബാലകൃഷ്​ണനാണ് മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് ദുരിതാശ്വാസ നിധിയില്‍ സംഭാവന നൽകിയത്​.

ഈമാസം എട്ടിനാണ്​ പി.കെ. ബാലകൃഷ്​ണ​െൻറയും കാര്‍ത്യായനിയുടേയും മകള്‍ കാവ്യ കൃഷ്​ണനും കരിന്തളം കാലിച്ചാമരത്തെ രജിതും വിവാഹിതരായത്​.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തില്‍ ബാക്കിവെച്ച തുക വിവാഹ വേദിയില്‍ വെച്ച് ബാലകൃഷ്​ണന്‍ ലോക കേരള സഭാംഗം മാധവന്‍ പാടിയ്ക്ക് കൈമാറി. കലക്​ടറേറ്റിലെത്തി ജില്ല കലക്​ടര്‍ ഡോ.ഡി. സജിത് ബാബുവിന് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cash allocate for marriage donated to cmdrf
Next Story