എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണശ്രമം; സെൻസർ മുഴങ്ങിയതോടെ മിഷൻ പാളി
text_fieldsഎ.ടി.എം കൗണ്ടറിനകത്തേക്ക് രണ്ട് പേർ ചേർന്ന് സൈക്കിൾ കയറ്റുന്ന സി.സി ടി.വി ദൃശ്യം
പറവൂർ: ഇളന്തിക്കര കവലയിൽ എ.ടി.എം കൗണ്ടറിലേക്ക് രണ്ട് പേർ ചേർന്ന് സൈക്കിൾ കയറ്റി. സെൻസർ പ്രവർത്തിച്ചു സൈറൻ മുഴങ്ങിയതോടെ ഇരുവരും സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എ.ടി.എം കുത്തിപ്പൊളിച്ചു പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നെന്നാണ് നിഗമനം.
സൈക്കിളുമായി എത്തിയ രണ്ടു പേരും മുഖം മറച്ചിരുന്നു. എ.ടി.എമ്മിന് നാശനഷ്ടമുണ്ടാക്കുകയോ പണം മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. ടാറ്റ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തു സ്വകാര്യ വ്യക്തി നടത്തുന്ന എ.ടി.എമ്മിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ എ.ടി.എം ഉടമ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. സൈക്കിൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.