സ്ഥാനാർഥിയായ മകൾക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കാൻ പിതാവ്
text_fieldsപറവൂർ: സ്ഥാനാർഥിയായ മകളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്റർ ഒട്ടിക്കാൻ പിതാവ് രംഗത്ത്. നഗരസഭ ഏഴാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രജിതയുടെ പിതാവ് ഉണ്ണികൃഷ്ണനാണ് രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് മറ്റ് പ്രവർത്തകരോടൊപ്പം വാൾ പോസ്റ്ററുകൾ ഒട്ടിക്കുന്നത്. മകൾ രജിതയുടെ കന്നി മത്സരമാണിത്. പോസ്റ്റർ ഒട്ടിക്കുന്ന കാര്യത്തിൽ പിതാവ് ഉണ്ണികൃഷ്ണനും കന്നിക്കാരനാണ്.
യാതൊരു മുൻ പരിചയവുമില്ല. മകളുടെ വിജയത്തിനായി തന്നെക്കൊണ്ടാവുന്നത് ചെയ്യുകയാണ് പിതാവായ ഉണ്ണികൃഷ്ണൻ. തെരഞ്ഞെടുപ്പ് രംഗം പുതിയ അനുഭവമാണെന്ന് അദ്ദേഹം പറയുന്നു.
അതിനിടെ, എതിർ സ്ഥാനാർഥിയുടെ ആളുകൾ രജിതയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതിയുണ്ട്. മുൻ മന്ത്രി എസ്. ശർമയുടെ ഭാര്യ ആശയാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക എന്ന ദൗത്യമാണ് മഹിള കോൺഗ്രസ് പ്രവർത്തകയായ രജിതയെ കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

