Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശ്വസ്ത സേവനത്തിന് വീട് സമ്മാനം! ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പി.കെ. ദാസന് വീട് സമ്മാനമായി നൽകി

text_fields
bookmark_border
വിശ്വസ്ത സേവനത്തിന് വീട് സമ്മാനം! ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പി.കെ. ദാസന് വീട് സമ്മാനമായി നൽകി
cancel
camera_alt

പി.​കെ. ദാ​സ​ന് മാ​ന​ടി​യി​ൽ കു​മാ​ര​ൻ ആ​ൻ​ഡ് ജാ​ന​കി കു​മാ​ര​ൻ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി വ്യ​വ​സാ​യി ത​ത്ത​പ്പി​ള്ളി മാ​ന​ടി​യി​ൽ സ​ജീ​വ​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ട്

പറവൂർ: ആത്മസൗഹൃദത്തിന്റെ ദൃശ്യാവിഷ്‍കാരമായി സ്നേഹസമ്മാന സമർപണം. പ്രവാസി വ്യവസായി തത്തപ്പിള്ളി മാനടിയിൽ സജീവനാണ് ദീർഘകാലമായി തന്റെ വിശ്വസ്ത ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പി.കെ. ദാസന് വീട് സമ്മാനമായി നൽകുന്നത്. ദാസനും സജീവനും അയൽവാസികളായിരുന്നു. ജീവിത പ്രാരാബ്ധങ്ങളിലൂടെയാണ് ഇരുവരും കടന്നുപോന്നത്.

ദാസൻ കൂടുതൽ കാലവും ജോലിയുമായി മലബാർ മേഖലയിലാണ് കഴിഞ്ഞുവന്നത്. പിന്നീട് നാട്ടിലേക്ക് തിരികെ വന്നപ്പോൾ സജീവൻ ഗൾഫിൽ നിന്നും അവധിക്ക് വരുന്ന അവസരങ്ങളിൽ കാർ വാടകക്കെടുമ്പോൾ ഡ്രൈവറായി ദാസനെയാണ് കൂടെ കൂട്ടിയിരുന്നത്. 2001ൽ സജീവൻ സ്വന്തമായി കാർ വാങ്ങിയപ്പോൾ ദാസനെ ഡ്രൈവറായി നിയമിച്ചു. സജീവൻ നാട്ടിലില്ലാത്തപ്പോൾ കാര്യങ്ങൾ നോക്കി നടത്തുന്നതും ദാസന്റെ ചുമതലയായി. 26 വർഷങ്ങളായി ആ ബന്ധം തുടരുകയാണ്. സ്വന്തമായി സ്ഥലവും വീടുമുണ്ടായിരുന്ന ദാസന്റെ വീട് ഒരു വർഷം മുമ്പ് ജീർണാവസ്ഥയിലായി പൊളിച്ചുനീക്കി.

ഭാര്യ നടത്തുന്ന ചായക്കടയോട് ചേർന്നുള്ള വാടക മുറിയിലാണ് കഴിഞ്ഞുവന്നത്. ഇതറിഞ്ഞാണ് സജീവനും ഭാര്യ സുമനയും മാനടിയിൽ കുമാരൻ ആൻഡ് ജാനകി കുമാരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദാസന് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചത്. വീടിനാവശ്യമായ വാഷിങ്ങ് മെഷീൻ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ അടക്കമാണ് സ്നേഹ സമ്മാനം ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ടര ലക്ഷത്തിലധികം രൂപ വീടൊരുക്കാൻ ചെലവിട്ടു.

ദാസന്റെ മൂന്ന് മക്കളിൽ ഒരാൾ സജീവന്റെ അബുദാബിയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഒരാൾ പുരാവസ്തുവകുപ്പിലും മകൾ സ്വകാര്യസ്ഥാപനത്തിലും ജോലി ചെയ്യുകയാണ്. എല്ലാവരും വിവാഹിതരായി മാറി താമസിക്കുന്നു. ദാസൻ തങ്ങളുടെ ഡ്രൈവറല്ല, ഒരു കുടുംബാംഗമായിട്ടാണ് ജീവിച്ചുവരുന്നതെന്നും അതിനാൽ നിറഞ്ഞ സന്തോഷത്തോടെയാണ് ഈ സമ്മാനം നൽകുന്നതെന്നുമ സജീവനും സുമനയും പറയുന്നു. ഞായറാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വീടിന്റെ താക്കോൽ ദാസന് കൈമാറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Loyal Driver Receives House as Gift from Employer in Paravur
Next Story