കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജിന്റെ ഒന്നാംഘട്ട നവീകരണത്തിന് 15 കോടി അനുവദിച്ചു
text_fieldsഷട്ടറുകൾ ദ്രവിച്ച കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജ്
പറവൂർ: ചാലക്കുടിയാറിന് കുറുകെയുള്ള കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജ് നവീകരിക്കാൻ ഒന്നാംഘട്ടമായി സംസ്ഥാന ബജറ്റിൽ 15 കോടി വകയിരുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. ഷട്ടറുകൾ തുറക്കാൻ കഴിയാത്തവിധം ദ്രവിച്ച സാഹചര്യത്തിലാണ് മേജർ ഇറിഗേഷന്‍ വകുപ്പ് ഇതിനായി 32 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ കുടിവെള്ള വിതരണം ചാലക്കുടിയാറിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ചാലക്കുടിയാറിലെ വെള്ളം ഇളന്തിക്കരയിലെ പമ്പ് ഹൗസിൽ ശുദ്ധീകരിച്ചാണ് 17 വാർഡുകളിലും വിതരണം ചെയ്യുന്നത്. കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തകരാറായതിനാൽ ഇവിടെ ഓരുജലം കയറുന്നത് പതിവാണ്.
ഇത് പരിഹരിക്കാൻ എല്ലാ വര്‍ഷവും വേനലിൽ മണല്‍ബണ്ട് ഇടേണ്ട അവസ്ഥയായിരുന്നു. ഇതിന് ശാശ്വതപരിഹാരം കാണാനാണ് ബജറ്റിൽ ആദ്യ പരിഗണന നല്കി ഈ പ്രവൃത്തി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ബജറ്റ് ഇറങ്ങിയപ്പോള്‍ മറ്റൊരു പ്രവൃത്തിക്ക് വേണ്ടിയാണ് തുക ഉള്‍പ്പെടുത്തിയിരുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ധനമന്ത്രിയെ നേരിൽക്കണ്ട് ഈ പദ്ധതിയിലേക്ക് മാറ്റിവെക്കാൻ ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് ഇക്കഴിഞ്ഞ ദിവസം ആദ്യഘട്ടം എന്ന നിലയില്‍ 15 കോടി രൂപ 20 ശതമാനം പദ്ധതി വിഹിതത്തോടെ അനുവദിച്ച് ഉത്തരവിറക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.