ജില്ല സ്കൂൾ കലോത്സവം; ചാത്തന്നൂരും കരുനാഗപ്പള്ളിയും പൊരിഞ്ഞ പോരാട്ടത്തിൽ
text_fieldsഎച്ച്.എസ്.എസ് വിഭാഗം അറബനമുട്ട് ഒന്നാം സ്ഥാനം നേടിയ സെൻറ് ഗ്രിഗോറിയസ് എച്ച്.എസ്.എസ് കൊട്ടാരക്കര
അഞ്ചൽ: കലയും സാംസ്കാരവും ഒരുപോലെ ചേർന്നൊഴുകുന്ന ജില്ല സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ഉപജില്ല വിഭാഗത്തിൽ ചാത്തന്നൂർ 609 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.
602 പോയിന്റുമായി കരുനാഗപ്പള്ളി രണ്ടാം സ്ഥാനത്തും 567 പോയിന്റുമായി കോട്ടാരക്കര മൂന്നാം സ്ഥാനത്തുമാണ്. കൊല്ലം (561), പുനലൂർ (557) എന്നീ ഉപജില്ലകളും തൊട്ടുപിന്നിലുണ്ട്.
സ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ അയണിവേലിക്കുളങ്ങര ജെ.എഫ്.കെ.എം.വി.എച്ച്.എസ്.എസ് 189 പോയിന്റുമായി എല്ലാ സ്കൂളുകളെയും മറികടന്ന് ഒന്നാം സ്ഥാനത്തുണ്ട്.
163 പോയിന്റോടെ അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്ത്, കോട്ടാരക്കരയിലെ ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് 154 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ശാസ്താംകോട്ടയിലെ എസ്.എം.എച്ച്.എസ് സ്കൂൾ, പതാരം 151 പോയിന്റ് നേടി നാലാം സ്ഥാനവും കുളക്കടയിലെ എസ്.വി.എം.എം.എച്ച്.എസ്.എസ് വെണ്ടാർ 146 പോയന്റോടെ അഞ്ചാം സ്ഥാനത്തും കനത്ത പോരാട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

