കൊല്ലം റവന്യൂ ജില്ല സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും
text_fieldsഎച്ച്.എസ് വിഭാഗം യക്ഷഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ അമൃത സംസ്കൃത എച്ച്.എസ്.എസ്, പാരിപ്പള്ളി
അഞ്ചൽ : അഞ്ചലിൽ നടന്നുവരുന്ന 64-ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച പരിസമാപ്തിയാകും. മുഖ്യ വേദിയായ ഗവ.ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനവും പ്രതിഭകളെ അനുമോദിക്കലും ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ ഉദ്ഘാടനം ചെയ്യും.
ഹയർ സെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്. അജിത അധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.പി. ബിജുമോൻ ഫലപ്രഖ്യാപനവും വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ സമ്മാന വിതരണവും നിർവഹിക്കും. വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
അഞ്ചൽ: കലാ വൈവിധ്യങ്ങളുടെ മഴവില്ലഴക് വിടരുന്ന നാല് പകലിരവുകളിൽ നടന്ന 64 മത് ജില്ല സ്കൂൾ കലോത്സവങ്ങളുടെ കലാ വിസ്മയക്കാഴ്ചകൾക്ക് ശനിയാഴ്ച സമാപനം. വെള്ളിയാഴ്ച മത്സരങ്ങൾ രാത്രിയിലേക്ക് കടന്നപ്പോൾ പോരാട്ടവഴിയിൽ ഇഞ്ചോടിഞ്ചാണ് മത്സരം. 740 പോയിന്റുമായി ചാത്തന്നൂർ ഉപജില്ല മുന്നേറുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കരുനാഗപ്പള്ളി ഉപജില്ല 733 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്.
690 പോയിന്റുമായി കൊട്ടാരക്കരയാണ് മൂന്നാമത്. സ്കൂൾ തലത്തിൽ അയണിവേലിക്കുളങ്ങര ജെ.എഫ്.കെ.എം.വി.എച്ച്.എസ്.എസ് 242 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചു. രണ്ടാം സ്ഥാനം 209 പോയന്റോടെ ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റിനാണ്.
184 പോയിന്റുകൾ നേടി എസ്.എം.എച്ച്.എസ് പതാരം മൂന്നാം സ്ഥാനവും 171 പോയന്റോടെ എസ്.വി.എം.എം.എച്ച്.എസ്.എസ് വെണ്ടാർ നാലാം സ്ഥാനത്തും ഗവ. എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് കൊട്ടാരക്കര 164 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്. ശനിയാഴ്ച ചാക്യാർകൂത്ത്., നങ്ങ്യാർ കൂത്ത്, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയവയാണ് നടക്കാനുള്ള പ്രധാന മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

