Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക്‌ നേ​രെ ആ​ക്ര​മ​ണം: കോ​ടി​യു​ടെ ന​ഷ്ടം

text_fields
bookmark_border
ത​മി​ഴ്നാ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്
മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക്‌ നേ​രെ ആ​ക്ര​മ​ണം: കോ​ടി​യു​ടെ ന​ഷ്ടം
cancel
camera_alt

കു​ള​ച്ച​ൽ ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ബോ​ട്ടു​ക​ളി​ലൊ​ന്ന് ശ​ക്തി​കു​ള​ങ്ങ​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ബോ​ട്ടി​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന സ്രാ​ങ്ക് ര​മേ​ശ​ൻ

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ​നി​ന്ന്​ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന്​ പോ​യ ബോ​ട്ടു​ക​ൾ​ക്ക്​ നേ​രെ ത​മി​ഴ്​​നാ​ട്ടി​ലെ കു​ള​ച്ച​ലി​ൽ, മു​ട്ടം ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. നി​ര​വ​ധി ബോ​ട്ടു​ക​ൾ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യി. ശ​നി​യാ​ഴ്ച തി​രി​ച്ചെ​ത്തി​യ അ​ർ​ഫി ഒ​ന്ന്‌ ബോ​ട്ടി​ൽ നി​ന്ന്‌ 14വ​ല​ക​ളും ര​ണ്ട്‌ സെ​റ്റ്‌ ഔ​ട്ട​ർ ബോ​ർ​ഡ്‌, 3200മീ​റ്റ​ർ വ​യ​ർ റോ​പ്പ്‌, എ​ക്കോ​സ‍ൗ​ണ്ട​ർ, വ​യ​ർ​ലെ​സ്‌ സെ​റ്റു​ക​ൾ എ​ന്നി​വ എ​ടു​ത്ത്​ ക​ട​ലി​ലെ​റി​ഞ്ഞു. ശ​ക്തി​കു​ള​ങ്ങ​ര ക​ല്ലും​പു​റം സ്വ​ദേ​ശി​യു​ടെ ശ​ങ്ക​ര​ൻ ബോ​ട്ടി​ന്റെ ഇ​ന്ധ​ന​ടാ​ങ്ക്‌ തു​റ​ന്ന്‌ ഡീ​സ​ൽ ക​ട​ലി​ലൊ​ഴു​ക്കി.

ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി തോ​ബി​യാ​സ്‌ ബാ​ബു​വി​ന്റെ ഇ​മ്മാ​നു​വ​ൽ ബോ​ട്ടി​ൽ നി​ന്ന്‌ സ്‌​റ്റീ​ൽ റോ​പ്പ്‌, പു​ല്ല​ൻ വ​ല സെ​റ്റ്‌, റോ​പ്പ്‌ സെ​റ്റ്‌, ബോ​ർ​ഡ്‌ എ​ന്നി​വ ന​ശി​പ്പി​ച്ചു. ഇ​രു​മ്പ് ക​ട്ട​കൊ​ണ്ടു​ള്ള ഏ​റി​ൽ ബോ​ട്ടി​ന്റെ ചി​ല്ലും ത​ക​ർ​ന്നു.

അ​ർ​ഫി ര​ണ്ട്‌ ബോ​ട്ടി​ൽ നി​ന്ന്‌ നാ​ല്‌ വ​ല, ര​ണ്ട്‌ സെ​റ്റ്‌ ഔ​ട്ട​ർ​ബോ​ർ​ഡ്‌, വ​യ​ർ​റോ​പ് എ​ന്നി​വ​യും പി.​എം.​ആ​ർ ബോ​ട്ട്‌, വി​ടി​വ​ള്ളി മാ​താ ബോ​ട്ട്‌ എ​ന്നി​വ​യി​ൽ നി​ന്ന്‌ വ​യ​ർ റോ​പ്പും ക​ട​ലി​ലെ​റി​ഞ്ഞു. ബോ​ട്ട്‌ ഇ​ടി​പ്പി​ച്ച്‌ ത​സീ​ന ബോ​ട്ടി​ന്റെ വീ​ൽ​ഹ‍ൗ​സ്‌ ത​ക​ർ​ത്തു. ക​ള്ളി​വ​ല, സ്‌​റ്റീ​ൽ റോ​പ്പ്‌ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. ഇ​മ്മാ​നു​വ​ൽ, ഓ​ഷ്യ​ൻ വി​ന്റ​ർ ബോ​ട്ടു​ക​ളെ​യും ആ​ക്ര​മി​ച്ചു. ഓ​രോ ബോ​ട്ടി​നും പ​ത്ത്‌ ല​ക്ഷം വീ​തം ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

നീ​ണ്ട​ക​ര ഫി​ഷ​റീ​സ്‌ അ​സി​സ്‌​റ്റ​ന്റ്‌ ഓ​ഫി​സ്‌ അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ലാ​ണ്​ ഒ​രു കോ​ടി​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​ത്. നി​ല​വി​ൽ ഒ​മ്പ​ത്‌ ബോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്‌ ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്‌.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ര​ണ്ട്‌ ബോ​ട്ടു​ക​ൾ കൂ​ടി അ​ടു​ത്ത ദി​വ​സം എ​ത്തും. ത​മി​ഴ്നാ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attack on Fishing Boats Causes Loss Worth Crores
Next Story