Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ ആരോഗ്യസംരക്ഷണം സര്‍ക്കാറിന്റെ മുഖ്യപരിഗണന: മന്ത്രി

text_fields
bookmark_border
കുട്ടികളുടെ ആരോഗ്യസംരക്ഷണം സര്‍ക്കാറിന്റെ മുഖ്യപരിഗണന: മന്ത്രി
cancel
camera_alt

 ‘പോഷൻ മാ’ സംസ്ഥാനതല ഉദ്ഘാടനത്തിന് മന്ത്രി ബിന്ദുകൃഷ്ണ എത്തിയപ്പോൾ വൈകിയതിനെ കുറിച്ച് തിരക്കുന്ന പള്ളിത്തോട്ടം അംഗൻവാടി വിദ്യാർഥി ജുവാൻ

കൊല്ലം: അംഗൻവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ ‘പോഷണ്‍ മാ’യുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അംഗൻവാടി കുട്ടികള്‍ക്കായി ‘ബാല്യസ്പന്ദനം’ ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തിൽതന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

ശ്രദ്ധേയമായി ‘പോഷണ്‍ മാ ‘നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ പോഷണ്‍ മാഹ് ആചരിക്കുന്നത്. കുട്ടികളുടെ ജീവിതത്തിലെ ആദ്യ 1,000 ദിനങ്ങള്‍ ശാരീരിക-മാനസിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഈ കാലയളവിലെ വിളര്‍ച്ച, ജനനസമയത്തെ ഭാരക്കുറവ് എന്നിവ പരിഹരിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തും. ഇലക്കറികള്‍, പച്ചക്കറികള്‍, മുട്ട, പാല്‍, ചെറുധാന്യങ്ങള്‍ എന്നിവ ഉറപ്പാക്കി ഭക്ഷണക്രമം മെച്ചപ്പെടുത്തുക, അംഗൻവാടികളില്‍ വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ചൂടുഭക്ഷണം വിതരണം ചെയ്യുക, അംഗൻവാടികളുടെ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയ കൂട്ടായ്മകളെ സജീവമാക്കുക, മാതൃവന്ദന യോജന വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സമഗ്ര പരിചരണം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

സംസ്ഥാനത്തെ 33,120 അംഗൻവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ജി. സരസ്വതി, ഡി.എം.ഒ എ.എല്‍. ഷീജ, എ.ഡി.എം എസ്. സജീദ്, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, അസി. ഡയറക്ടര്‍ എല്‍. ഷീബ എന്നിവര്‍ പങ്കെടുത്തു.

എ​ന്താ മ​ന്ത്രി താ​മ​സി​​ച്ചേ?

കൊ​ല്ലം: ‘എ​ന്താ മ​ന്ത്രി താ​മ​സി​ച്ചേ’-​പോ​ഷ​ൻ മാ​ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് ജ​യ​ൻ സ്മാ​ര​ക ഹാ​ളി​ൽ എ​ത്തി​യ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ വേ​ദി​യി​ലേ​ക്ക് ക​യ​റും​മു​മ്പ് ​ആ​ണ് ആ ​കു​ഞ്ഞു​വ​ലി​യ ചോ​ദ്യം നേ​രി​ട്ട​ത്. വേ​ദി​ക്ക് താ​ഴെ മു​ൻ​നി​ര​യി​ൽ നി​ന്ന ‘അം​ഗ​ൻ​വാ​ടി ടീ​മി​ൽ’ നി​ന്ന് ആ​ണ് ചോ​ദ്യ​മെ​ത്തി​യ​ത്. 11.30ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രി​പാ​ടി​ക്ക് 12.30ഓ​ടെ​യാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. മ​ണി​ക്കൂ​റി​ന് മു​ക​ളി​ലാ​യി കാ​ത്തി​രു​ന്നു മു​ഷി​ഞ്ഞ കു​ട്ടി​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് പ​ള്ളി​ത്തോ​ട്ടം അം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി ജു​വാ​ൻ ആ​യി​രു​ന്നു മ​ന്ത്രി​യോ​ട് വൈ​കി​യ​തി​ന്റെ കാ​ര​ണം ചോ​ദി​ച്ച​ത്. മോ​നേ, ട്രെ​യി​ൻ വൈ​കി​പ്പോ​യി ​എ​ന്ന് മ​റു​പ​ടി ന​ൽ​കി, വി​ശേ​ഷം തി​ര​ക്കി​യ​തി​നു ശേ​ഷ​മാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​ന​ത്തി​ന് വേ​ദി​യി​ലേ​ക്ക് ക​യ​റി​യ​ത്. പ്ര​സം​ഗ​ത്തി​നി​ട​യി​ലും അം​ഗ​ൻ​വാ​ടി​ക്കാ​ര​ന്റെ ചോ​ദ്യം മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​തു​പോ​ലെ ചോ​ദ്യം ചോ​ദി​ക്കു​ന്ന കു​ട്ടി​ക​ൾ വ​ള​ർ​ന്നു​വ​ര​ണം എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ശം​സ. കൊ​ല്ല​ത്ത് പ​രി​പാ​ടി​ക​ൾ നി​ശ്ച​യി​ച്ചാ​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വ​ര​വ് മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​യി​രി​ക്കും എ​ന്ന​താ​ണ് ഇ​പ്പോ​ൾ പ​തി​വ്. ക​ഴി​ഞ്ഞ ദി​വ​സം കാ​ർ​ഷി​ക​മേ​ള ഉ​ദ്ഘാ​ട​ന​ത്തി​ന് മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് നാ​ല് മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് എ​ത്തി​യ​ത്. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ബ​ഡ്സ് സ്കൂ​ൾ കോ​ൺ​ക്ലേ​വി​ന് മ​ന്ത്രി കെ.​എം. ഷാ​ജി എ​ത്തി​യ​തും ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കു​ന്ന വേ​ദി​ക​ളി​ൽ ആ​ണ് ഇ​ത്ത​ര​ത്തി​ൽ വി.​ഐ.​പി​ക​ളു​ടെ ​വൈ​ക​ൽ പ​തി​വാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Child health protection is the government's top priority: Minister
Next Story