Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകൽ ട്രെയിനുകൾ വൈകുന്നു; സർക്കാർ ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

text_fields
bookmark_border
മ​ണി​ക്കൂ​റു​ക​ൾ വൈ​കു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും ജോ​ലി അ​വ​ധി​യാകുന്നു
പകൽ ട്രെയിനുകൾ വൈകുന്നു; സർക്കാർ ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
cancel

കൊ​ല്ലം: നാ​ഗ​ര്‍കോ​വി​ല്‍ -കൊ​ല്ലം എ​ക്‌​സ്പ്ര​സ് അ​ട​ക്കം പ​ക​ൽ സ​മ​യ​ത്തെ ട്രെ​യി​നു​ക​ൾ പ​ല​ദി​വ​സ​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യോ​ടു​ന്ന​തി​നാ​ല്‍ കൊ​ല്ല​ത്തെ സ​ര്‍ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം താ​ളം​തെ​റ്റു​ന്നു. നാ​ഗ​ർ കോ​വി​ൽ-​കൊ​ല്ലം എ​ക്​​സ്​​പ്ര​സ്​ രാ​വി​ലെ 8.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​​നി​ന്ന് പു​റ​പ്പെ​ട്ട്​ 10.20നാ​ണ് കൊ​ല്ല​ത്ത് എ​ത്തേ​ണ്ട​ത്.

കൃ​ത്യ​മാ​യി ഓ​ടി​യാ​ല്‍ വ​ര്‍ക്ക​ല വ​രെ ട്രെ​യി​ന്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ക്ക് ഓ​ഫി​സ് സ​മ​യ​ത്ത് എ​ത്താ​നാ​കും. മ​ണി​ക്കൂ​റു​ക​ൾ വൈ​കു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും ജോ​ലി ചെ​യ്താ​ലും അ​വ​ധി​യാ​യി മാ​റു​ക​യാ​ണ്. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ക​ന്യാ​കു​മാ​രി എ​ക്സ്​​​പ്ര​സും പ​ല ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നു.

പ​ല ഓ​ഫി​സു​ക​ളി​ലും പ​ഞ്ചി​ങ് ഉ​ള്ള​തി​നാ​ല്‍ ലേ​റ്റ് മാ​ര്‍ക്ക് ചെ​യ്യു​ക​യും അ​വ​ധി​യാ​യി മാ​റു​ക​യും ചെ​യ്യു​ന്ന​ത്​ പ​തി​വാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ വൈ​കു​ന്ന​തി​നാ​ല്‍ വി​വി​ധ ഓ​ഫി​സു​ക​ളി​ലെ പ്ര​വ​ര്‍ത്ത​നം പ​ല​വി​ധ​ത്തി​ല്‍ മു​ട​ങ്ങു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള കൊ​ല്ലം എ​ക്സ്​​​പ്ര​സ്​ പ​ല ദി​വ​സ​ങ്ങ​ളി​ലും 10.45 ക​ഴി​ഞ്ഞാ​ണ് കൊ​ല്ല​ത്ത് എ​ത്തു​ന്ന​ത്.

അ​തി​നാ​ല്‍ കോ​ട്ട​യ​ത്തേ​ക്കു​ള്ള ക​ണ​ക്ഷ​ന്‍ മെ​മു കി​ട്ടാ​തെ യാ​ത്ര​ക്കാ​ര്‍ വ​ല​യു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ട്രെ​യി​ന്‍ കു​ഴി​ത്തു​റ വെ​സ്റ്റി​ല്‍ 25 മി​നി​ട്ടും കൊ​ച്ചു​വേ​ളി​യി​ല്‍ 25 മി​നി​ട്ടും പി​ടി​ച്ചി​ട്ടു.

300 ഓ​ളം ഐ.​ടി ജീ​വ​ന​ക്കാ​ർ തി​രു​നെ​ല്‍വേ​ലി, നാ​ഗ​ര്‍കോ​വി​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഈ ​ട്രെ​യി​നി​ലെ​ത്തി ടെ​ക്‌​നോ​പാ​ര്‍ക്കി​ല്‍ പോ​കാ​നാ​യി ക​ഴ​ക്കൂ​ട്ട​ത്ത് ഇ​റ​ങ്ങു​ന്നു​ണ്ട്.​ അ​വ​രി​ൽ മി​ക്ക​വ​ര്‍ക്കും ട്രെ​യി​ന്‍ വൈ​കു​ന്ന​തി​നാ​ല്‍ ശ​മ്പ​ളം ക​ട്ടാ​കു​ന്നു.

ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക​ഴ​ക്കൂ​ട്ടം, ചി​റ​യി​ന്‍കീ​ഴ്, ക​ട​യ്ക്കാ​വൂ​ര്‍, വ​ര്‍ക്ക​ല, പ​ര​വൂ​ര്‍, മ​യ്യ​നാ​ട് എ​ന്നീ സ്‌​റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ബ​സ് ക​യ​റി വി​വി​ധ ഓ​ഫി​സു​ക​ളി​ല്‍ എ​ത്തേ​ണ്ട​തു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ തി​രു​വ​ല്ല വ​രെ​യു​ള്ള സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്ത് ഓ​ടി​യി​രു​ന്ന​താ​ണ് മും​ബൈ​ക്കു​ള്ള ജ​യ​ന്തി ജ​ന​ത എ​ക്‌​സ്പ്ര​സ്. 7.50ന് ​ത​മ്പാ​നൂ​ര്‍ നി​ന്ന് പു​റ​പ്പെ​ട്ടാ​ല്‍ 8.50നു ​കൊ​ല്ല​ത്തും 10ന​കം കാ​യം​കു​ള​വും എ​ത്തി​യി​രു​ന്നു. സ​മ​യം മാ​റ്റി​യ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത്നി​ന്ന് കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി ഉ​ണ്ടാ​യി​രു​ന്ന ട്രെ​യി​ന്‍ ഇ​ല്ലാ​താ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Daytime trains are delayed government offices are disrupted
Next Story