Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദലിത് യുവാവിനെ മർദിച്ച...

ദലിത് യുവാവിനെ മർദിച്ച പൊലീസുകാരെ പുറത്താക്കണം - കൊടിക്കുന്നിൽ സുരേഷ് എം.പി

text_fields
bookmark_border
https://www.madhyamam.com/tags/kodikkunnil-suresh
cancel
camera_alt

കൊടിക്കുന്നിൽ സുരേഷ് എം.പി

കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ദ​ലി​ത് യു​വാ​വി​നെ പൊ​ലീ​സ് സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ടി​യ​ന്ത​ര​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി. നി​യ​മം സം​ര​ക്ഷി​ക്കേ​ണ്ട പൊ​ലീ​സി​നെ​തി​രാ​യ ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണ്.

സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി ഉ​റ​പ്പാ​ക്ക​ണം. പോ​ക്‌​സോ കേ​സ് പ്ര​തി​യാ​യ സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ പൊ​ലീ​സ് 23കാ​ര​നാ​യ യു​വാ​വി​നെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ മ​ർ​ദ​നം ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്റെ മു​ഴു​വ​ൻ വ​സ്തു​ത​ക​ളും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

പൊ​ലീ​സ് സേ​ന​യി​ലെ ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി വ​കു​പ്പു​ത​ല ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്ത​ണം. കു​റ്റം തെ​ളി​ഞ്ഞാ​ൽ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

സേ​ന​യി​ൽ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളോ സെ​ല്ലു​ക​ളോ ഉ​ണ്ടെ​ന്ന ആ​രോ​പ​ണ​വും സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണം. പ​രാ​തി ല​ഭി​ച്ചി​ട്ടും യ​ഥാ​സ​മ​യം ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണം. നീ​തി ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodikkunnil sureshpolice brutalityDalit youthKerala News
News Summary - Demand for dismissal of police officers involved in assaulting Dalit youth: Kodikkunnil Suresh MP
Next Story