Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണനല്ലൂർ ജങ്ഷൻ വികസനം; നിർമാണം ഇഴയുന്നു; വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ൽ

text_fields
bookmark_border
കണ്ണനല്ലൂർ ജങ്ഷൻ വികസനം; നിർമാണം ഇഴയുന്നു; വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ദു​രി​ത​ത്തി​ൽ
cancel
camera_alt

ക​ണ്ണ​ന​ല്ലൂ​ർ ജ​ങ്ഷ​നി​ൽ കു​ണ്ട​റ റോ​ഡി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ

ഓ​ട​ക്കാ​യി എടുത്ത കു​ഴി​

ക​ണ്ണ​ന​ല്ലൂ​ർ: ജ​ങ്ഷ​ൻ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യും നാ​ട്ടു​കാ​രെ​യും വ​ല​ക്കു​ന്നു. ഓ​ട നി​ർ​മാ​ണ​ത്തി​നാ​യി ആ​ഴ​ത്തി​ൽ കു​ഴി​ക​ളെ​ടു​ത്തി​ട്ട് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​തി​നാ​ൽ പ​ല ക​ട​ക​ളും തു​റ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ർ​മാ​ണം തു​ട​ങ്ങി​യ​തു​മു​ത​ൽ ക​ട​യ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​വ​രും ഉ​ണ്ട്.

കു​ണ്ട​റ റോ​ഡി​ൽ മാ​ർ​ക്ക​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന് മു​ന്നി​ലാ​ണ് ഓ​ട​ക്കാ​യി വ​ലി​യ കു​ഴി​യെ​ടു​ത്ത​ത്. ഇ​തി​ന് എ​തി​ർ​വ​ശ​ത്തും കു​ഴി​യെ​ടു​ത്തു. കു​ണ്ട​റ റോ​ഡി​ൽ ബ​സ് നി​ർ​ത്തി​യി​രു​ന്ന ഭാ​ഗ​ത്ത് ഓ​ട​ക്കാ​യി കു​ഴി​യെ​ടു​ത്ത മ​ണ്ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. പൊ​ടി​പ​ട​ല​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി. ജ​ങ്ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കി വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ദു​രി​ത​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannanalloor Junction development: Construction delays leave merchants and locals in distress
Next Story