10.71 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsദീപു
കരുനാഗപ്പള്ളി: ഒഡിഷയിൽനിന്ന് കേരളത്തില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ശൂരനാട് ഇരവിച്ചിറ ഇടവന വടക്കതില്‍ ദീപു(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് 10.71 കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ പിടികൂടിയത്.
പ്രതി ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് ചില്ലറ വില്പനക്കെത്തിച്ചത്. കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ഡാൻസാഫ് സബ് ഇൻസ്പെക്ടർ അനീഷ്, അംഗങ്ങളായ രതീഷ് രഞ്ജിത്ത്, അൻസിഫ്, എസ്.ഐ മാരായ ഷെമീര്‍, സജികുമാര്‍ എ.എസ്.ഐ സനീഷ, സി.പി.ഒ മനോജ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.