Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം റെയില്‍വേ സ്റ്റേഷൻ വികസനം; അത്യാധുനിക സംവിധാനം സജ്ജമാക്കും

text_fields
bookmark_border
മുഴുവന്‍ പ്ലാറ്റ്ഫോമിലും മേല്‍ക്കൂര നിർമിക്കുവാന്‍ തീരുമാനം
കൊല്ലം റെയില്‍വേ സ്റ്റേഷൻ വികസനം; അത്യാധുനിക സംവിധാനം സജ്ജമാക്കും
cancel
camera_alt

എൻ.കെ. പ്രേമചന്ദ്രൻ എം.പി റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം കൊല്ലം റെയിൽവേ സ്റ്റേഷന്‍റെ രണ്ടാം ടെർമിനലിന്‍റെ നിർമാണ പ്രവർത്തനം വിലയിരുത്തുന്നു

കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമാനമായ തരത്തിലുള്ള ബില്‍ഡിങ് മാനേജ്മെന്‍റ് സിസ്റ്റം(ബി.എം.എസ്) നടപ്പാക്കും. ദക്ഷിണ റെയില്‍വേ നിര്‍മ്മാണവിഭാഗം മേധാവി ഓം പ്രകാശ് അടക്കമുള്ളവർ പങ്കെടുത്ത ഉന്നതതലയോഗത്തിനും നിർമാണ പരിശോധനക്കും ശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് ഈ വിവരമറിയിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള സൗകര്യങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ നിയന്ത്രിക്കുന്ന അത്യാധുനിക സംവിധാനമാണ് ബി.എം.എസ്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ തിരക്കനുസരിച്ച് സ്റ്റേഷനിലെ ലൈറ്റിംഗ് സംവിധാനവും അനൗണ്‍സ്മെന്‍റും ഉള്‍പ്പെടെ ഇതര സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് ഇത്.

നിലവില്‍ 5735 ചതുരശ്രമീറ്ററാണ് പ്ലാറ്റ്ഫോമുകളുടെ മേല്‍ക്കൂര. അവയുടെ പുനര്‍നിര്‍മ്മാണമാണ് വിഭാവന ചെയ്തിരുന്നതെങ്കിലും കൂടുതലായി ഏറ്റെടുത്തതുള്‍പ്പെടെ മുഴുവന്‍ പ്ലാറ്റ്ഫോമിലും മേല്‍ക്കൂര നിര്‍മ്മിക്കുവാന്‍ തീരുമാനമായി. പുനഃക്രമീകരിച്ച പ്രകാരം 16296 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂര നിര്‍മ്മിക്കും. നിലവിലുള്ള മേല്‍ക്കൂര പൂര്‍ണമായും മാറ്റിയാണ് ഒരേ രീതിയിലുള്ള ആകര്‍ഷണീയമായ പുതിയ മേല്‍ക്കൂര നിര്‍മ്മിക്കുന്നത്. സൗത്ത് ടെര്‍മിനല്‍ കെട്ടിടത്തിന് 3732 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണുള്ളത്. പകരം 24433 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കെട്ടിടം നിര്‍മ്മിക്കും. ഇതില്‍ പകുതിയും വാണിജ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ലേലം ചെയ്ത് നല്‍കുന്ന തരത്തിലാണ് രൂപകല്‍പന. 12 മീറ്റര്‍ വീതിയിലും 823 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലമുള്ള മേല്‍നടപ്പാതയും 36 മീറ്റര്‍ വിസ്തൃതിയില്‍ 4780 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള എയര്‍ കോണ്‍കോസും നിര്‍മ്മിക്കും. എയര്‍ കോണ്‍കോസുകളില്‍ ശീതീകരണ സംവിധാനം ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍കോസില്‍ ശീതീകരണ സംവിധാനം സജ്ജമാക്കണമെന്നുള്ള ആവശ്യം ഉന്നയിക്കും.

നിലവില്‍ രണ്ട് ലിഫ്റ്റും രണ്ട് എസ്കലേറ്ററുമുള്ള സ്റ്റേഷനില്‍ 21 ലിഫ്റ്റുകളും 12 എസ്കലേറ്ററുകളും സ്ഥാപിക്കും. സൗത്ത് ടെര്‍മിനലിലെ 255 ഇരുചക്ര വാഹനങ്ങളും 185 നാലുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇതിന്‍റെ ഉപയോഗം 300 ശതമാനമാണ്. നോര്‍ത്ത് ടെര്‍മിനലില്‍ 890 ഇരുചക്ര വാഹനങ്ങളും 190 നാലുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളൊരുക്കും.ഗ്യാംങ് റൂം, എസ്.എസ്.സി വര്‍ക്ക് ബില്‍ഡിങ്, സര്‍വീസ് ബില്‍ഡിംഗ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, പാര്‍സല്‍ ബില്‍ഡിംഗ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മേല്‍കാല്‍നടപ്പാതയുടെ നിര്‍മ്മാണം നവംബറോടുകൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജലസംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലാണ് ജലവിനിയോഗം രൂപകല്‍പന ചെയ്തിട്ടുള്ളത്. ജലം പരമാവധി പുനരുപയോഗിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

സ്റ്റേഷനുള്ളില്‍ മാത്രം 76 സി.സി.ടി.വി ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനമാണ് വിഭാവന ചെയ്തിട്ടുള്ളത്. സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് കൂടുതലായി നടപ്പാക്കാനുള്ള ആവശ്യങ്ങള്‍ ഈ മാസം 18ന് ചെന്നൈയില്‍ ചേരുന്ന ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ യോഗത്തില്‍ ഉന്നയിക്കും. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തില്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവി ഓംപ്രകാശ്, കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എഞ്ചിനിയര്‍ സുശീല്‍കുമാര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ പവന്‍കുമാര്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഗോപിശങ്കര്‍, പ്രോജക്ട് മാനേജ്മെന്‍റ് സിസ്റ്റം മാനേജര്‍ ദാമോധരന്‍, എഞ്ചിനിയറിംഗ് ആന്‍റ് പ്രക്വയര്‍മെന്‍റ് കോണ്‍ട്രാക്ട് പ്രധിനിധികളായി ആര്‍. ബ്രിജേന്ദ്രകുമാര്‍, അഭിഷേക് തുടങ്ങിയവര്‍ പങ്കെടുത്തു.

നി​ർ​മാ​ണം 2027 ഡി​സം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ക്കും

കൊ​ല്ലം: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 2027 ഡി​സം​ബ​റോ​ടു കൂ​ടി എ​ല്ലാ പ​ണി​ക​ളും പൂ​ര്‍ത്തീ​ക​രി​ച്ച് റെ​യി​ല്‍വേ സ്റ്റേ​ഷ​ന് പു​ന​ര്‍ നി​ര്‍മ്മാ​ണ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് റെ​യി​ല്‍വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ വാ​ർ​ത്ത ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു. ‘27 മാ​ർ​ച്ചി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍റെ തെ​ക്കു​വ​ശം കെ​ട്ടി​ട​നി​ര്‍മ്മാ​ണ​ത്തി​ന് ആ​ദ്യ​രൂ​പ​ക​ല്‍പ​ന​യെ​ക്കാ​ള്‍ ആ​ഴ​ത്തി​ലും വ​ണ്ണ​ത്തി​ലും എ​ണ്ണ​ത്തി​ലും കൂ​ടു​ത​ല്‍ പൈ​ലി​ങ്ങു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നു. മ​ണ്ണ് പ​രി​ശോ​ധ​ന​യെ തു​ട​ര്‍ന്നാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. 90 മീ​റ്റ​ര്‍ വ്യാ​സ​ത്തി​ലും 32 മീ​റ്റ​ര്‍ ആ​ഴ​ത്തി​ലു​മു​ള്ള 800 പൈ​ലി​ങ്ങു​ക​ളു​ടെ നി​ര്‍മ്മാ​ണം പൂ​ര്‍ത്തി​യാ​യി. നി​ർ​മ്മാ​ണം വൈ​കാ​ൻ അ​തൊ​രു കാ​ര​ണ​മാ​ണ്. മാ​ത്ര​മ​ല്ല, പ്ര​വ​ര്‍ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​വാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം റെ​യി​ല്‍ ഗ​താ​ഗ​തം നി​ര്‍ത്തി​വെ​ക്കേ​ണ്ട​തു​ണ്ട്. ഏ​ഴ് മ​ണി​ക്കൂ​ര്‍ റെ​യി​ല്‍ ഗ​താ​ഗ​തം നി​ര്‍ത്തി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍മ്മാ​ണ ക​മ്പ​നി​യു​ടെ ആ​വ​ശ്യം.

എ​ന്നാ​ല്‍ കൊ​ല്ല​ത്തെ തീ​വ​ണ്ടി ഗ​താ​ഗ​ത​ത്തി​ര​ക്കു​മൂ​ലം ഏ​ഴ് മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം നി​ര്‍ത്തി വെ​ക്കു​ക എ​ന്നു​ള്ള​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​പ്പോ​ൾ രാ​ത്രി​യി​ല്‍ നാ​ല് മ​ണി​ക്കൂ​ര്‍ കാ​ല​യ​ള​വാ​ണ് നി​ര്‍മ്മാ​ണ​ത്തി​നാ​യി തീ​വ​ണ്ടി ഗ​താ​ഗ​തം നി​ര്‍ത്തി​വ​യ്ക്കു​ന്ന​ത്. അ​തും നി​ർ​മ്മാ​ണ വേ​ഗ​ത​യെ ബാ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam Railway Station to Get State-of-the Art Syste
Next Story