Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightമോ‌ർച്ചറിയിൽ മൃതദേഹം...

മോ‌ർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം; ജീവനക്കാരനെതിരെ നടപടി

text_fields
bookmark_border
മോ‌ർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം; ജീവനക്കാരനെതിരെ നടപടി
cancel
camera_alt

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന സ്ഥ​ലം

കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച മോ‌​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം അ​ഴു​കി​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി. മോ​ർ​ച്ച​റി ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന ഗോ​പു​വി​നെ​യാ​ണ് ചു​മ​ത​ല​യി​ൽ​നി​ന്ന് മാ​റ്റി​യ​ത്.

പ​ക​രം മ​റ്റൊ​രാ​ൾ​ക്ക് ചു​മ​ത​ല ന​ൽ​കി. പോ​സ്റ്റു​മോ‌​ർ​ട്ട​ത്തി​ന് ഡോ​ക്ട​ർ​ക്കൊ​പ്പം സ​ഹാ​യി​ക​ളാ​യി നി​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ച്ച​താ​യി സൂ​പ്ര​ണ്ട് ഡോ.​നി​ബി​ൻ കൃ​ഷ്ണ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ റി​പ്പോ‌​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി കൈ​ക്കൊ​ള്ളും. ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി തു​ള​സീ​ധ​ര​ൻ പി​ള്ള​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് എ​ടു​ത്ത​പ്പോ​ൾ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. മോ​ർ​ച്ച​റി സം​വി​ധാ​നം കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം അ​ഴു​കി​യ​തെ​ന്നാ​ണ് വി​വ​രം.

അ​ടു​ത്തി​ടെ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്റെ ശ്ര​മ​ഫ​ല​മാ​യി അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് 12 മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ള്ള മോ​ർ​ച്ച​റി ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. കെ​ട്ടി​ടം താ​ത്കാ​ലി​ക ഷെ​ഡാ​ണെ​ങ്കി​ലും ഫ്രീ​സ​ർ സം​വി​ധാ​നം അ​ത്യാ​ധു​നി​ക​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ​ത്. ഈ ​മൃ​ത​ദേ​ഹം പോ​സ്റ്റു​മോ‌​ർ​ട്ടം ന​ട​ത്താ​ൻ ഡോ​ക്ട​ർ വി​സ​മ്മ​തി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്ന് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​തോ​ടെ സൂ​പ്ര​ണ്ട് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ഇ​വി​ടെ​ത്ത​ന്നെ ന​ട​ത്തി​ച്ച​ത്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ സ​ഹാ​യി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ 5000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി ഉ​യ​ർ​ന്നു. മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ 1500 രൂ​പ ന​ൽ​കി​യെ​ങ്കി​ലും അ​ത് പോ​രെ​ന്ന് പ​റ​ഞ്ഞ് ത​ർ​ക്കി​ച്ചു. വീ​ണ്ടും 500 രൂ​പ​കൂ​ടി ന​ൽ​കി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മോ​ർ​ച്ച​റി ഉ​പ​യോ​ഗി​ച്ച​തി​ന് പ​ണ​മ​ട​ച്ച് ര​സീ​ത് വാ​ങ്ങേ​ണ്ട​തി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​ണം നേ​രി​ട്ട് ത​ന്നാ​ൽ മ​തി​യെ​ന്നും ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ ദി​വ​സ​വും അ​ന​ധി​കൃ​ത പ​ണം ഇ​ട​പാ​ടു​ക​ൾ മോ‌​ർ​ച്ച​റി​യും പോ​സ്റ്റു​മോ​ർ​ട്ടം യൂ​നി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. വി​ഷ​യം ഡി.​എം.​ഒ​യു​ടെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ആ​രോ​ഗ്യ മ​ന്ത്രി​യും മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ടീ​മി​നെ സൂ​പ്ര​ണ്ട് നി​യോ​ഗി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bodyKollamhospital morguemorgueCrime
News Summary - Incident of a body decomposing in a morgue; action taken against the employee
Next Story