പ്രവേശനോത്സവത്തിന് കൊടി കെട്ടിയതിനെചൊല്ലി കെ.എസ്.യു-എസ്.എഫ്.ഐ വാക്കേറ്റം
text_fieldsപൊലീസും സി.പി.എം നേതാവും തമ്മിലുണ്ടായ വാക്കേറ്റം
കടയ്ക്കൽ: സ്കൂൾ പ്രവേശനോത്സവത്തിന് കൊടി കെട്ടിയതിനെ ചൊല്ലി കെ.എസ്.യു-എസ്.എഫ്.ഐ വാക്കേറ്റം. കടയ്ക്കൽ ഗവ. എച്ച്.എസ്.എസിലെ പ്ലസ് വൺ പ്രവേശനോത്സവത്തിന് കെ.എസ്.യു പ്രവർത്തകർ കെട്ടിയ കൊടി എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചു എന്നാരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്. കടയ്ക്കൽ പൊലീസും സ്കൂൾ പി.ടി.എ പ്രസിഡന്റും സി.പി.എം കടയ്ക്കൽ ഏരിയ സെക്രട്ടേറിയറ്റ് അംഗവുമായ പ്രഫുലഘോഷും തമ്മിലും വാക്കേറ്റമുണ്ടായി. കഴിഞ്ഞ വർഷവും സമാന സംഘർഷം ഇവിടെ നടന്നിരുന്നു. കൊടി നശിപ്പിച്ചെന്ന പരാതിയെ തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ കെ.എസ്.യു പ്രവർത്തകർ വീണ്ടും കൊടി കെട്ടി.
പൊലീസും സി.പി.എം നേതാവും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതിനിടെ വീഡിയോ ദൃശ്യം പകർത്തിയ പ്രവർത്തകയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.യു പ്രവർത്തകരും കൊടി നശിപ്പിച്ച സംഭവത്തിൽ കെ.എസ്.യു നേതാക്കളും കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

