Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈ ഡേയിൽ വൻ മദ്യശേഖരവുമായി ഒരാൾ അറസ്റ്റിൽ​

text_fields
bookmark_border
ഡ്രൈ ഡേയിൽ വൻ മദ്യശേഖരവുമായി ഒരാൾ അറസ്റ്റിൽ​
cancel
camera_alt

ക​രു​നാ​ഗ​പ്പ​ള്ളി എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം

കരുനാഗപ്പള്ളി: ഡ്രൈ ഡേയിൽ വീടുകളിൽ സൂക്ഷിച്ച് മദ്യം വിറ്റ കേസിൽ വൻ മദ്യശേഖരവുമായി ഒരാൾ എക്‌സൈസിന്റെ പിടിയിലായി. ഓച്ചിറ ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എ. നിഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജി. രഘുവും പാർട്ടിയും ചേർന്ന് ചങ്ങൻകുളങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 124 കുപ്പി (64 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആസിഫ് അഹമ്മദ്, അനസ് മുഹമ്മദ്, ഗോഡ്വിൻ, നിധിൻ, അജിത്, ബി. അൻസാർ, എ.ഇ.ഐ ഗ്രേഡ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Liquor Seized in Karunagappally
Next Story