അമ്പലമോഷ്ടാക്കളെ നാട്ടുകാർ പിടികൂടി
text_fieldsഅഞ്ചൽ: ക്ഷേത്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേരെ നാട്ടുകാരായ ഓട്ടോ ഡ്രൈവർമാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്‌നാട് തിരുനെൽവേലി കുറക്കുടി പാച്ചേരി കല്ലിടക്കുറിച്ചി സ്വദേശി സുബ്ബയ്യ (48), അഞ്ചൽ തഴമേൽ നിജ മൻസിലിൽ ഷാജി (60) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആക്രിസാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന ഏരൂർ ശ്രീമഹാഗണപതി ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന് ഇരുവരും ക്ഷേത്രത്തിന്റെ തിടപ്പള്ളിക്ക് സമീപം കഴുകിവെച്ചിരുന്ന ഉണ്ണിയപ്പക്കാര മോഷ്ടിച്ച് ചാക്കിൽക്കയറ്റി പുറത്തെത്തിച്ച് ഓട്ടോറിക്ഷയിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
സംശയം തോന്നിയ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ നടത്തിയ പരിശോധനയിലാണ് അമ്പലത്തിൽ നിന്നും മോഷ്ടിച്ച ഉണ്ണിയപ്പക്കാരയാണ് കടത്താൻ ശ്രമിച്ചതെന്ന് ബോധ്യപ്പെട്ടത്.വിവരമറിഞ്ഞെത്തിയ ഏരൂർ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

