Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടകളിലേക്ക് ലോറി ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
കടകളിലേക്ക് ലോറി ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

പു​ന​ലൂ​ർ ടി.​ബി ജ​ങ്ഷ​നി​ലെ താൽക്കാലിക ക​ട​ക​ളി​ലേ​ക്ക് ച​ര​ക്ക് ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​പ്പോ​ൾ

പുനലൂർ: പുനലൂർ ടി.ബി ജങ്ഷനിലെ മിനി പമ്പയിലെ താൽക്കാലിക കടകളിലേക്ക് ചരക്ക് ലോറി ഇടിച്ചു കയറി മൂന്നു കടകൾ തകർന്നു. കടകളിൽ ഉണ്ടായിരുന്നവരും ലോറി ഡ്രൈവറും ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചൊവ്വാഴ്ച പുലർച്ച മൂന്നോടെ ആയിരുന്നു അപകടം. തിരുനെൽവേലിയിൽനിന്ന് അടൂരിലേക്ക് സിമന്റുമായി വന്ന ടോറസാണ് നിയന്ത്രണംവിട്ട് എൻ.എം.എ.എച്ച് ജുമുഅ മസ്ജിദിന് എതിർവശത്തുള്ള കടകളിലേക്ക് പാഞ്ഞുകയറിയത്. പുനലൂർ സ്വദേശിനികളായ പ്രഭ, ഷൈലജ, ലത്തീഫ എന്നിവരുടെ കടകളാണ് തകർന്നത്.

ഷെഡുകളിൽ വിൽപ്പനയ്ക്കായി ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വില വരുന്ന ഉൽപന്നങ്ങൾ ചിതറി നശിച്ചു. എതിരെ മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിലെത്തിയ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കാതെ വെട്ടിച്ചപ്പോഴാണ് ലോറി നിയന്ത്രണംവിട്ടതെന്ന് ലോറി ഡ്രൈവർ അനു പറഞ്ഞു. ലോറിയുടെ ഗ്ലാസുകൾ തകർന്ന് ലോറിക്ക് ഉള്ളിലേക്ക് ഇരുമ്പുകമ്പികളും തകര ഷീറ്റുകളും തുളഞ്ഞുകയറി. ശബരിമല സീസൺ ലക്ഷ്യമിട്ട് ആഴ്ചകൾ നീണ്ട ശ്രമത്തിനൊടുവിൽ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങിയ കടകളാണിത്. ഷെഡിനുള്ളിലെ കമ്പികൾക്കിടയിൽ കുരുങ്ങിയ ലോറി അഗ്നിശമന സേന ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് പുനലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lorry Crashed Punalur Shops
Next Story