Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 11:00 PM IST Updated On
date_range 5 Jan 2022 11:03 PM ISTമരുതമൺ പള്ളി ചിറ പായൽ കയറി നശിക്കുന്നു
text_fieldsbookmark_border
ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺ പള്ളി ചിറ പായൽ കയറി നശിക്കുന്നതായി പരാതി. ലക്ഷങ്ങൾ ചെലവാക്കി മൂന്ന് വർഷം മുമ്പാണ് ചിറ നവീകരിച്ച് ചുറ്റുമതിൽ കെട്ടിയിരുന്നത്. ഇപ്പോൾ വേനൽക്കാലമായാൽ നിരവധി പേരാണ് ഈ ചിറയെ ആശ്രയിക്കുന്നത്.
പായൽ നീക്കം ചെയ്യാത്ത അവസ്ഥയായതിനാൽ പലർക്കും ചിറ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചിറയിലേക്ക് ഇറങ്ങുന്ന ഭാഗവും പരിസരവും കാട് കയറി കിടക്കുകയാണ്.
എത്ര ശക്തമായ വേനൽ പഞ്ചായത്തിലുണ്ടായാലും ഈ ചിറയിലെ വെള്ളം അധികം വറ്റാറില്ല. നിരവധി പേർക്ക് ആശ്രയമായ ഈ ചിറ ഉടൻ വൃത്തിയാക്കി ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story