Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം-തിരുമംഗലം...

കൊല്ലം-തിരുമംഗലം ദേശീയപാത മരണക്കുഴിയായി; അപകടം പെരുകുന്നു

text_fields
bookmark_border
കൊല്ലം-തിരുമംഗലം ദേശീയപാത മരണക്കുഴിയായി; അപകടം പെരുകുന്നു
cancel
camera_alt

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മല പതിമൂന്ന് കണ്ണറ പാലത്തിന് സമീപത്തെ കുഴി

പുനലൂർ: അന്തർ സംസ്ഥാന പാതയിൽ വീണ്ടും വൻകുഴികളായതോടെ അപകടം വർധിക്കുന്നു. കണ്ടെയ്നറുകൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് നിരവധി വാഹനങ്ങൾ വന്നുപോകുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയാണ് മിക്കയിടത്തും തകർന്നത്.

തെന്മല മുതൽ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരെ പലയിടത്തും വൻകുഴികൾ രൂപപ്പെട്ടു. വീതികുറഞ്ഞ അപകടമേഖലകളിൽ പാതയിലെ കുഴിക്കൊപ്പം വശങ്ങൾ കാടുമൂടിയതോടെ ചെറിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതായി.

തെന്മല പതിമൂന്നു കണ്ണറ പാലത്തിന് സമീപം, മുരുകൻ പാഞ്ചാൽ പാലം, ആര്യങ്കാവ് ചർച്ച് തുടങ്ങിയ ഭാഗങ്ങളിലാണ് ഏറ്റവും ഗുരുതരമായ അവസ്ഥയുള്ളത്. മഴ തുടരുന്നതിനാൽ വെള്ളം കെട്ടിനിന്ന് കുഴികളുടെ ആഴവും പരപ്പും കൂടുന്നു. രാത്രിയിൽ ബൈക്ക് ഉൾപ്പെടെ ചെറിയ വാഹനത്തിലെ യാത്രക്കാരാണ് കൂടുതൽ അപകടത്തിലാകുന്നത്. ഓണ സീസൺ അടുക്കുന്നതോടെ ഇത് വഴിയുള്ള വാഹനങ്ങളുടെ എണ്ണം വർധിക്കും. ഗ്രീൻഫീൽഡ് ഹൈവേയുടെ പേര് പറഞ്ഞ് കുഴികൾ താൽകാലികമായെങ്കിലും അടക്കാൻ ദേശീയപാത അധികൃതർ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayKollamlocalnews
News Summary - National Highway has become a death trap; accidents are on the rise
Next Story