Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതകർന്ന് തരിപ്പണമായി...

തകർന്ന് തരിപ്പണമായി പന്മന ആശ്രമം -പടിഞ്ഞാറ്റക്കര പൈപ്പ് റോഡ്​​

text_fields
bookmark_border
തകർന്ന് തരിപ്പണമായി പന്മന ആശ്രമം -പടിഞ്ഞാറ്റക്കര പൈപ്പ് റോഡ്​​
cancel
camera_alt

പ​ന്മ​ന ആ​ശ്ര​മം-​പ​ടി​ഞ്ഞാ​റ്റ​ക്ക​ര-​തേ​വ​ല​ക്ക​ര കു​രി​ശ്ശ​ടി പൈ​പ്പ് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ

ച​വ​റ: പ​ന്മ​ന ആ​ശ്ര​മം-​പ​ടി​ഞ്ഞാ​റ്റ​ക്ക​ര-​തേ​വ​ല​ക്ക​ര കു​രി​ശ്ശ​ടി പൈ​പ്പ് റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​യ ഈ ​റോ​ഡ് നി​ല​വി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ​കൊ​ല്ലം ന​ഗ​ര​ത്തി​ലേ​ക്ക് ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നാ​യി 1957 ലാ​ണ് ഈ ​പൈ​പ്പ് റോ​ഡ് നി​ർ​മി​ച്ച​ത്. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് 2010ൽ ​എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് റോ​ഡ്‌ ടാ​ർ ചെ​യ്ത് ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​രു​ക​യാ​യി​രു​ന്നു.

​ടാ​റി​ന്റെ അം​ശം പോ​ലും കാ​ണാ​നി​ല്ലാ​ത്ത വി​ധം റോ​ഡ് പൂ​ർ​ണ​മാ​യി പൊ​ളി​ഞ്ഞു. ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​ണ് റോ​ഡി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.​നി​ല​വി​ൽ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ്സ​ഹ​മാ​ണ്. ദി​നം​പ്ര​തി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ ഒ​ട്ട​ന​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് വീ​ണ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ്. റോ​ഡി​ന്റെ ത​ക​ർ​ച്ച കാ​ര​ണം ഓ​ട്ടോ പോ​ലും ഇ​പ്പോ​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ​തേ​വ​ല​ക്ക​ര, പ​ന്മ​ന, മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രി​ക്കാ​നാ​യി ജ​ല അ​തോ​റി​റ്റി സ്ഥാ​പി​ച്ച ക്രോ​സ് ബാ​റു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തും റോ​ഡി​ന്റെ ത​ക​ർ​ച്ച​ക്ക് ആ​ക്കം കൂ​ട്ടി. ​ജ​ന​ങ്ങ​ളു​ടെ ഈ ​ദു​ര​വ​സ്ഥ​യും യാ​ത്രാ​ക്ലേ​ശ​വും എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ല​ത​വ​ണ അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ പൈ​പ്പ് റോ​ഡു​ക​ൾ ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത് പോ​ലെ, ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​വും അ​ടി​യ​ന്ത​ര​മാ​യി റീ​ടാ​ർ ചെ​യ്ത് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ത​സ്‌​ലിം വ​ലി​യ​വി​ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Collapsedpipe road
News Summary - Panmana Ashram - Padinjarrakkara Pipe Road collapsed and is now a ruin
Next Story