Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightവീട് നിറയെ പാമ്പുകൾ,...

വീട് നിറയെ പാമ്പുകൾ, തലചായ്ക്കാൻ ഇടമില്ലാതെ കുടുംബം

text_fields
bookmark_border
വീട് നിറയെ പാമ്പുകൾ, തലചായ്ക്കാൻ ഇടമില്ലാതെ കുടുംബം
cancel
camera_alt

വീടിനുള്ളിൽ നിന്നും കണ്ടെത്തിയ പാമ്പ്

പ​ത്ത​നാ​പു​രം: പാ​മ്പു​ക​ൾ​ക്ക് മാ​ള​മു​ണ്ട്... മ​നു​ഷ്യ​പു​ത്ര​ന് ത​ല ചാ​യ്ക്കാ​ൻ മ​ണ്ണി​ലി​ട​മി​ല്ല... എ​ന്ന് തു​ട​ങ്ങു​ന്ന വ​രി​ക​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ശ​രി​വെ​ക്കു​ന്ന ജീ​വി​ത​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്റേ​ത്. നേ​രം സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ പി​ന്നെ സ്വ​ന്തം വീ​ട് വി​ട്ടു പോ​കേ​ണ്ട അ​വ​സ്ഥ​യി​ൽ പി​ട​വൂ​ർ മൂ​ലം​കോ​ട് രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷും ര​ണ്ട് പെ​ൺ​മ​ക്ക​ളും ഒ​ന്ന് ക​ണ്ണ​ട​ച്ചി​ട്ട് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി. മ​ക​ളെ പാ​മ്പ് ക​ടി​ച്ച​തി​ന് പി​ന്നാ​ലെ വീ​ട്ടി​ൽ നി​ര​ന്ത​രം പാ​മ്പി​നെ കാ​ണു​ന്ന​താ​ണ് ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കൂ​ടി​യാ​യ മ​ക​ൾ രേ​വ​തി​ക്ക് ഉ​റ​ങ്ങി​ക്കി​ട​ന്ന​പ്പോ​ൾ പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രേ​വ​തി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തെ​ങ്കി​ലും വീ​ട്ടി​ൽ പാ​മ്പി​ന്റെ ശ​ല്യം വി​ട്ടു​മാ​റി​യി​ല്ല.പി​റ്റേ​ദി​വ​സം ക​ഞ്ഞി​വെ​ച്ചു​കൊ​ണ്ടി​രി​ക്കെ രാ​ജേ​ഷി​ന്റെ ഇ​ള​യ​മ​ക​ൾ രേ​ണു​ക​യു​ടെ കാ​ലി​ൽ അ​ടു​ക്ക​ള​യി​ൽ വെ​ച്ച് പാ​മ്പ് ചു​റ്റാ​ൻ ശ്ര​മി​ച്ചു.

കു​ട്ടി അ​ദ്ഭു​ത​ക​ര​മാ​യി രാ​ക്ഷ​പ്പെ​ട്ടു. അ​ന്ന് രാ​ത്രി​യും പ​ക​ലൊ​ളി​ച്ച മാ​ള​ത്തി​ൽ​നി​ന്ന് പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി. മ​ൺ ത​റ​യി​ൽ വി​രി​ച്ചി​രു​ന്ന ടാ​ർ​പ്പൊ​ളി​ൻ ഷീ​റ്റ് നീ​ക്കം ചെ​യ്ത​പ്പോ​ൾ അ​ടു​ക്ക​ള​യി​ലും ര​ണ്ടു​മു​റി​ക​ളി​ലും പാ​മ്പു​ക​ളെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​സം​ഘം എ​ത്തി​യെ​ങ്കി​ലും പാ​മ്പു​ക​ളെ പി​ടി​ക്കാ​നാ​യി​ല്ല. വീ​ടി​നു​ള്ളി​ൽ നി​ന്നും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം പു​റ​ത്താ​ക്കി, ഇ​പ്പോ​ൾ സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. വീ​ടി​നു​ള്ളി​ലെ മാ​ള​ങ്ങ​ൾ അ​ട​യ്ക്കാ​ൻ നോ​ക്കി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത മു​റി​യി​ൽ​നി​ന്ന് പാ​മ്പു​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങി. ഓ​രോ​ദി​വ​സ​വും വ്യ​ത്യ​സ്ത ഇ​നം പാ​മ്പു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ന്ന് കു​ടും​ബം പ​റ​യു​ന്നു.വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച വീ​ടാ​ണി​ത്. വീ​ട് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ദു​സ്‌​ഥി​തി കു​ടും​ബം നേ​രി​ടു​ന്ന​ത്. മാ​താ​വ് സൂ​ര്യ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്താ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്. അ​ച്ഛ​ൻ രാ​ജേ​ഷ് ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ലു​ള്ള വീ​ട് പൊ​ളി​ച്ചു​ക​ള​യു​ക​യ​ല്ലാ​തെ ഈ ​കു​ടും​ബ​ത്തി​ന് ഇ​വി​ടെ താ​മ​സി​ക്കാ​ൻ ക​ഴി​യി​ല്ല. കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ൻ ആ​രെ​ങ്കി​ലും മു​ന്നോ​ട്ട് വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FamilySnakesKollamvenomous snakes
News Summary - House full of snakes, family has no place to lay their heads
Next Story