ഓടികൊണ്ടിരുന്ന കാർ കത്തിനശിച്ചു
text_fieldsഇളമ്പൽ കോട്ടവട്ടം റോഡിൽ കാർ കത്തിനശിച്ച നിലയിൽ
പത്തനാപുരം: ഓടികൊണ്ടിരുന്ന ടാറ്റാ നാനോ കാർ കത്തി നശിച്ചു. രാവിലെ പത്തു മണിയോടെ ഇളമ്പൽ കോട്ടവട്ടം റോഡിൽ ചീവോട് ആണ് അപകടം നടന്നത്. പുനലൂർ വെഞ്ചേമ്പ് റീന മൻസിലിൽ റജീബിന്റെ കാറാണ് കത്തിയത്. ആവണീശ്വരത്തു നിന്നും ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു.
ഇതിനിടെ തീയണക്കാൻ എത്തിയ ഫയർ ഫോഴ്സ് വാഹനത്തിലേക്കും തീ പടർന്നു. വെള്ളം ചീറ്റുന്നതിനിടെ കാറിൽ നിന്നും തീ, റോഡിലൊഴുകിയ പെട്രോളിലൂടെ പടരുകയായിരുന്നു. സേനാംഗങ്ങൾ സമയോചിതമായി ഇടപെട്ടതോടെ വൻ അപകടം ഒഴിവായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.