അച്ചൻകോവിലിൽ വാൻ നിയന്ത്രണം മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടവർ തെങ്കാശി സ്വദേശികൾ
text_fieldsഅച്ചൻകോവിൽ മണലാർ നാലാംവളവിൽ അപകടത്തിൽെപട്ട വാഹനം
പുനലൂർ: അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിയവർ സഞ്ചാരിച്ചിരുന്ന വാൻ നിയന്ത്രണം വീട്ട് കാട്ടിലേക്ക് ഇടിച്ചുകയറി തെങ്കാശി സ്വദേശികളായ എട്ടുപേർക്ക് പരിക്ക്. നെൽസൻ (33), ദേവ അരുൺസെൽവം (35) പ്രിൻസി (30), ജെനിപാ(31), ജിൻസി (അഞ്ച്), സജീന (മൂന്ന്), ജെസ്വിൻ(രണ്ട്), ജിൻസൺ (അഞ്ച്) എന്നിവർക്കാണ് പരിക്ക്. ഇവരെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ അച്ചൻകോവിൽ-ചെങ്കോട്ടപാതയിൽ വനത്തിൽ മണലാർ നാലാംവളവിലാണ് അപകടം. അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് വന്നവരുടെ വാഹനം നിയന്ത്രണം വീട്ട് കാട്ടിലേക്ക് ഇടിച്ചുകയറി വലിയ മരത്തിൽ തട്ടിനിന്നു. ഇതുവഴി വന്ന കേരള കോൺഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ഗീത സുകുനാഥ് അപകടം കണ്ട് വനപാലകരെ ഉൾപ്പെടെ അറിയിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.